കൊച്ചി: മോട്ടോർ വാഹനളിൽ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സേഫ്റ്റി ഗ്ലേസിങ് ചില്ലുകൾ ഘടിപ്പിക്കാൻ തടസ്സമില്ലെന്ന് ഹൈക്കോടതി .ബിഐഎ സ് നിലവാരവും ചട്ടത്തിൽ പറയുന്ന സുതാര്യതയും ഉറപ്പാക്കി , ഉൾപ്രതലത്തിൽ പ്ലാസ്‌റ്റിക് ഫിലിം ഘടിപ്പിച്ച് പുറത്തിറക്കുന്ന ചില്ലുകളും ‘സേഫ്റ്റി ഗ്ലേസിങ് ഗണത്തിൽ വരും. ഇത് ഉപയോഗിക്കുന്നതു നിയമലംഘനമാ ണെന്നു പറഞ്ഞ് സർക്കാരോ മോട്ടർ വാഹന ഉദ്യോഗസ്ഥരോ നടപടിയെടുക്കുന്നതു ന്യായമല്ലെന്നു ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.
സൺ കൺട്രോൾ ഫിലിം നിർമാണ കമ്പനിയായ, ഗാർവാറെ ഹൈടെക് ഫിലിം കേരള സ്‌റ്റോക്കിസ്‌റ്റും, ആലപ്പുഴയിലെ വാഹന ആക്സസറീസ് സ്‌ഥാപനവും വാഹന ഉടമയും നൽകിയ ഹർജികളിലാണു കോടതി നടപടി. വാഹനങ്ങളിൽ സേഫ്റ്റി ഗ്ലാസുകൾ മാത്ര മാണ് അനുവദനീയമെന്നും ‘സേഫ്റ്റി ഗ്ലേസിങ്’ ഗ്ലാസുകൾപാടില്ലെന്നും സുപ്രീം കോടതി വിധിയുണ്ടെന്നു മോട്ടർ വാഹന വകുപ്പ് വാദിച്ചു. എന്നാൽ 2021 ; ഏപ്രിൽ ഒന്നിനു കേന്ദ്ര മോട്ടർ വാഹനചട്ടം 100ൽ ഭേദഗതി വരുത്തിയതോടെ ‘സേഫ്റ്റി ഗ്ലേസിങ്’ കൂടി അനുവദനീയമാണെന്നും സുപ്രീംകോടതി ഉത്തരവ് ഈ ഭേദഗതിക്കു മുൻപുള്ള താണെന്നും കോടതി പറഞ്ഞു.
ഗ്ലാസും ഫിലിമും ചേർന്ന സേഫ്ടി ഗ്ലേസിങ് ഘടിപ്പിക്കാൻ വാഹന നിർമാതാവിനു മാത്രമാണ് അനുമതിയുള്ളതെന്ന കേന്ദ്രസർക്കാരിൻ്റെ വാദം കോടതി തള്ളി. വാഹന നിർമാതാക്കൾ പോലും പല സ്‌ഥലങ്ങളിൽ ഉണ്ടാക്കുന്ന സാമഗ്രികൾ കൂട്ടിച്ചേർത്താണു ഗ്ലാസ് നിർമി ക്കുന്നതെന്നും പിന്നീട് ഉപയോഗത്തിനിടെ ഗ്ലാസ് പൊട്ടിയാൽ വിപണിയിൽ കിട്ടുന്നതാണ് ഉപയോഗിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, പ്രീമിയം കാറുകൾക്കു സേഫ്റ്റി ഗ്ലേസിങ് അനുവദനീയമാണെങ്കിൽ ചെറു കാറുകൾക്ക് ഇതു നിഷേധിക്കുന്നത് നിയമപരമല്ല. നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സേഫ്ടി ഗ്ലേസിങ് ഉണ്ടെങ്കിൽ നടപടിയെടുക്കാനോ പിഴ യീടാക്കാനോ സാധിക്കില്ലെന്നു കോടതി പറഞ്ഞു. കൊച്ചിയി ലെ സൺ കൺട്രോൾ ഫിലിം സ്‌റ്റോക്കിസ്‌റ്റിനും ആലപ്പുഴയിലെ വാഹന ആക്സസറീസ് സ്‌ഥാപനത്തിനും കൂളിങ് ഫിലിം ഒട്ടിച്ച വാഹന ഉടമയ്ക്കും എതിരെ മോട്ടർ വാഹന വകു പ്പിൻ്റെ നടപടികൾ കോടതി റദ്ദാക്കി.
സേഫ്റ്റി ഗ്ലേസിങ്: നിയമ പ്രകാരം അനുവദനീയമായത്
1. ഗ്ലാസ് പാളി/ ടഫൻഡ് ഗ്ലാസ് എന്നിവയ്ക്കു പുറമേ ചില്ലിൻ്റെ ഉൾപ്രതലത്തിൽ പ്ലാസ്‌റ്റിക് ഫിലിം പതിപ്പിക്കുന്നതും ‘സേഫ്റ്റി ഗ്ലേസിങ്’ നിർവചനത്തിൽ വരും.
2. ചില്ലുകൾക്ക് ഭേദഗതി ചട്ടത്തിൽ പറയുന്ന സുതാര്യത: മുൻ പിൻ ചില്ലുകളിൽ 70% സുതാര്യത വശങ്ങളിൽ 50% സുതാര്യത.
3. 2019 ലെ ബിഐഎസ് നിലവാരത്തിന് അനുസൃതമാകണം.