top news

കാര്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: കാര്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഗുരുഗ്രാം എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജര്‍ പുണ്യശ്രേയ ശര്‍മ്മ, കാഷ്യര്‍ വിരാജ് ദ്വിവേദി എന്നിവരാണ് മരിച്ചത്. ഫരീദാബാദിലെ റെയില്‍വേ അണ്ടര്‍പാസിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യവെയാണ് വാഹനം വെള്ളക്കെട്ടില്‍ വീണത്.

വാഹനം വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങിയതോടെ ഇരുവരും വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിനുള്ളില്‍ നിന്നാണ് ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയായാണ് ദ്വിവേദിയുടെ മൃതദേഹം കണ്ടെത്തിയത്.

ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദേശീയ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു, തെക്കുപടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close