കോഴിക്കോട് :
സംസ്ഥാന സർക്കാരിൻറെ ഡിജി സാക്ഷരതാ പരിപാടിയുടെ
ഭാഗമായി ചെലവൂര്‍ വാര്‍ഡില്‍ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ലക്ഷ്യം കൈവരിക്കുന്നതിനായികോഴിക്കോട് കോര്പ്പറേഷന് ചെലവൂർ വാർഡ് 17 സമ്പൂർണ്ണ സർവ്വേ വാര്‍ഡ് ആയി പ്രഖ്യാപിക്കുകയും
തുടർന്ന് ക്ലാസ് എടുക്കുന്നതിനായി വളണ്ടിയർമാർക്കുള്ള ട്രെയിനിങ് പ്രോഗ്ഗ്രാം ഉദ്ഘാടനവും
മേയർ ബീനഫിലിപ് നിർവഹിച്ചു.
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി
യു.ബിനി സ്വാഗതം പറഞ്ഞു .
കൗൺസിലർ അഡ്വ. സി എം ജംഷീർ അധ്യക്ഷനായി . ചടങ്ങിൽ കോർപ്പറേഷനിൽ മികച്ച കർഷകനുള്ള അവാർഡ് നേടിയ
ബീന എന്നവരെ
ആദരിച്ചു
ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രഗീഷ്,അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍K സുരേഷ് കുമാര്‍ Dr ഡിനോജ് സെബാസ്റ്റ്യന്‍
എന്നിവർ
ക്ലാസ്സ് നയിച്ചു
വാർഡിലെ
അമ്പതോളം കുടുംബശ്രീ പ്രവർത്തകർ ആശാവർക്കർമാർ അംഗനവാടി ടീച്ചർമാർ എന്നിവർക്കാണ് ട്രെയിനിങ്ങ് നൽകിയത് .പരിപാടിയിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ആയ
വിനോദ് പുന്നത്തൂർ ,
ആഷിക് ചെലവൂർ
മുരളി ,ശശിധരൻ മാലയിൽ
എന്നിവരുടെ സാന്നിധ്യം ഉണ്ടായി.
ഫാ. ബിജു ,എഡിഎസ് തെസ്നി എന്നിവര്‍ സംസാരിച്ചു
സഹ കോഡിനേറ്റർ
ബബിത ഷാനവാസ് നന്ദി പറഞ്ഞു.