കോഴിക്കോട് :
കേന്ദ്ര വനം വന്യജീവി നിയമം പരിഷ്കരിക്കണമെന്ന് നേഷനലിസ്റ്റ് കിസാൻ സഭ കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികളായ പ്രസിഡണ്ട് വി.രാജൻ മാസ്റ്റർ
സംസ്ഥാന ജനറൽ സിക്രട്ടറി കെ പി കൃഷ്ണൻ കുട്ടി
, ഓ ഡി തോമസ്
ജനറൽ സിക്രട്ടരി സി.പി അബ്ദുറഹിമാൻ എന്നിവർ കേന്ദ്ര ഗവർമ്മണ്ടി നോടഭ്യർത്ഥിച്ചു. ഉൾവനങ്ങളിൽ കാട്ടുമൃഗങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കി അവ നാട്ടിലിറങ്ങുന്നതിനെതടയുക, നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവെക്കാനുള്ള സാങ്കേതികതടസ്സങ്ങൾ ഒഴിവാക്കുക. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യ ജീവനും കൃഷിയും നശിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കുക നാശനഷ്ടം വരുന്നവർക്ക് നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക. ഈ വക ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.