top news

ലോറിക്കുള്ളില്‍ അര്‍ജുന്റെ മൃതദേഹം, ഉറപ്പിച്ച് ജില്ലാ ഭരണകൂടം; ഡിഎന്‍എ പരിശോധനയില്ലാതെ മൃതദേഹം വിട്ടുനല്‍കും

ബെംഗളൂരു: ഷിരൂരില്‍ നിന്ന് കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹം തന്നെയെന്ന് ഉറപ്പിച്ച് ജില്ലാഭരണകൂടം. ഡിഎന്‍എ പരിശോധനയില്ലാതെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാന്‍ കാര്‍വാര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.72 ദിവസങ്ങള്‍ക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തത്. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അര്‍ജുന്‍ ലോറിയില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്നത്.

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്. അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക്് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ലോറിയടക്കം കണ്ടെത്തിയത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close