top news
പുഷ്പങ്ങളുടെ വിസ്മയലോകം; ദുബായ് മിറാക്കിള്‍ ഗാര്ഡന് വീണ്ടും തുറന്നു
പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിള്‍ ഗാര്ഡന് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂന്തോട്ടത്തിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുകയായണെന്ന് ദുബായ് മിറാക്കിള്‍ ഗാര്ഡന് അധികൃതര്‍ അറിയിച്ചു. വൈവിധ്യങ്ങളായ കാഴ്ചകളാണ് 13-ാം പതിപ്പിലുമുള്ളത്.
യുഎഇയിലെ താമസക്കാര്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ദിര്‍ഹം കുറവാണ് ഇക്കുറി പ്രവേശനനിരക്ക്. എമിറേറ്റ്സ് ഐഡി കാണിച്ച് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും 60 ദിര്‍ഹത്തിന് പാര്‍ക്കില്‍ പ്രവേശിക്കാം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം.
എന്നാല്‍ വിനോദസഞ്ചാരികള്‍ക്കും യുഎഇയ്ക്ക് പുറത്തെ താമസക്കാര്‍ക്കും ടിക്കറ്റ് നിരക്ക് 5 ദിര്‍ഹം കൂട്ടി. മുതിര്‍ന്നവര്‍ക്ക് 100 ദിര്‍ഹവും കുട്ടികള്‍ക്ക് 85 ദിര്‍ഹവുമാണ് പുതിയ നിരക്ക്. പാര്‍ക്കിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് നാളെ തുടങ്ങും.
അഞ്ച് ലക്ഷത്തിലേറെ പുഷ്പങ്ങളും സസ്യങ്ങളും കൊണ്ട് നിര്‍മിച്ച എമിറേറ്റ്സ് എ380-ന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് രൂപമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്റെ ഏറ്റവു വലിയ ആകര്‍ഷണങ്ങളിലൊന്ന്.
തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാത്രി 11 വരെ പാര്‍ക്ക് തുറന്നിരിക്കും.