കോഴിക്കോട്: കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിന് എൻഎബിഎച്ച് (NABH) ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ ലഭിച്ചു. ഈ ബഹുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 100 ആശുപത്രികളിൽ ഒന്നായി ഇതോടെ ഹോസ്പിറ്റൽ മാറിയതായി മാനേജ്മെൻ്റ് അവകാശപെട്ടു . നാഷനൽ പേഷ്യന്റ് സേഫ്റ്റി കോൺഫറൻസിന്റെ ഭാഗമായി ഡൽഹിയിലെ അശോക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ ജക്സയ് ഷായിൽ നിന്ന് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ്, സ്റ്റാർകെയർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫിബിൻ തൻവീർ, കമ്പനി സെക്രട്ടറി മിഥുൻ ചാക്കോ എന്നിവർ ഏറ്റുവാങ്ങി.
എൻഎബിഎച്ച് ചെയർപേഴ്സൺ റിസ്വാൻ കോയിറ്റ, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ചക്രവർത്തി ടി കണ്ണൻ, എൻ.എ.ബി.എച്ച് സിഇഒ അതുൽ മോഹൻ കൊച്ചാർ എന്നിവർ
സന്നിഹിതരായിരുന്നു.
നൂതന ഡിജിറ്റൽ ആരോഗ്യപരിരക്ഷാ മാർഗങ്ങൾ സമന്വയിപ്പിച്ച് ആരോഗ്യ സംരക്ഷണം സുഗമമാക്കുന്നതിനും രോഗികളുടെ ചികിത്സാനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സ്റ്റാർ കെയറിന്റെ സമർപ്പണത്തിനുള്ള അംഗീകാരമാണ് ഈ അക്രഡിറ്റേഷൻ. ഹോസ്പിറ്റൽ ടീമിനും വിശ്വസിച്ച രോഗികൾക്കും ഹോസ്പിറ്റൽ മാനേജ്‌മെന്റ് നന്ദി പറഞ്ഞു.