KERALAlocaltop news

ആദായനികുതി ഓഫീസ് മാർച്ച് നടത്തി

കോഴിക്കോട് :

പട്ടികവിഭാഗത്തിന്റെ സംവരണം തകർക്കുന്ന സുപ്രീം കോടതി വിധി സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി
കൊണ്ടുവരിക,,ജാതി സെൻസസ് നടത്തുക, സ്വകാര്യ മേഖലയിലെ സംവരണം നിയമം കൊണ്ടുവരിക
എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് PKS സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസ മാർച്ച് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ. കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് DSMM ( ദളിത് ശോഷൺ മുക്തി മഞജ് )അഖിലേന്ത്യാ കമ്മറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ. അഡ്വ ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു പതിനാറ് ഏരിയകളിൽ നിന്നായി എത്തിച്ചേർന്ന നൂറ് കണക്കിന് പ്രവർത്തകർ മുതലക്കുളത്ത് കേന്ദ്രീകരിച്ച് ആദായ നികുതി ഓഫീസിലേക്ക് മാർച്ച് ചെയ്തത് ജില്ലാ പ്രസിഡൻറ് സിഎംബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മറ്റി അംഗം എം മിനി, പി ടി ബാബു, എ കെ സജീവൻ , എന്നിവർ സംസാരിച്ചു.
സംസ്ഥാന കമ്മറ്റി അംഗം ഷാജി തച്ചയിൽ സ്വാഗതവും ജില്ലാ ജോ: സെക്രട്ടറി കെ ടി ലിഖേഷ് നന്ദിയും. പറഞ്ഞു , പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ
കെ ടി സുനിൽകുമാർ , കെ പ്രകാശൻ , വി പി ശ്യാം കുമാർ , ജ്യോത്സന. എസ് , വി , എം എൻ രാജൻ , മക്കദോൽ ഗോപാലൻ , അനുഷ പി വി എന്നിവർ നേതൃത്വം നൽകി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close