top news
ഹസന്‍ നസ്‌റല്ലയുടെ സംസ്‌കാരം ഇന്ന്
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയുടെ സംസ്‌കാരം ഇന്ന് നടക്കും. നസ്‌റല്ലയുടെ വധത്തിനെതിരെ ലെബനനില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. ഹസന്‍ നസ്‌റല്ലയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകളടക്കം നിരവധി പേരാണ് തെരുവില്‍ ഇറങ്ങിയത്. ഡൗണ്‍ വിത്ത് യുഎസ് , ഡൗണ്‍ വിത്ത് ഇസ്രയേല്‍ എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
നസ്‌റല്ലുടെ വധത്തെ തുടര്‍ന്ന് ഇറാഖിലും പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായി. ഇറാഖില്‍ നൂറ് നവജാത ശിശുക്കള്‍ക്ക് നസ്‌റുല്ല എന്ന പേര് നല്‍കിയിരുന്നു. ഇറാനും അഞ്ച് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. അതേസമയം ലെബനനില്‍ ഹിസ്ബുള്ളക്കെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ 37 പേര്‍ കൊല്ലപ്പെട്ടു.
ഇതിനിടെ ഇറാന് തിരിച്ചടി നല്‍കുമെന്ന് ഉറച്ച നിലപാടിലാണ് ഇസ്രയേല്‍. ഇറാന്റെ എണ്ണ സംഭരണശാലകള്‍ തകര്‍ക്കാന്‍ ഇസ്രയേലുമായി ചര്‍ച്ച നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മിസൈല്‍ശേഖരമാണ് ഇറാന്റേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മൂവായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്റെ കൈവശമുണ്ടെന്നാണ് അമേരിക്ക പറയുന്നത്.