top news

ജമ്മു കശ്മീരിലേക്ക് ഉറ്റുനോക്കി രാജ്യം ; ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും സ്വാഗതമെന്ന് ഫാറൂഖ് അബ്ദുള്ള,നിലപാട് മാറ്റി ഒമര്‍ അബ്ദുള്ള

ഡല്‍ഹി: ജമ്മു കശ്മീര്‍ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രാജ്യം ഒന്നാകെ കശ്മീരിലേക്ക് ഉറ്റുനോക്കുകയാണ്. കശ്മീരില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് – എന്‍സി സഖ്യം മുന്നിട്ടെങ്കിലും നിലവില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതോടെ കശ്മീരില്‍ സ്വതന്ത്രരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നതിനിടെ പ്രതികരണവുമായി ഫാറൂഖ് അബ്ദുള്ള രംഗത്തെത്തി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും സ്വാഗതമെന്നാണ് ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചത്.

ആരുമായും അകല്‍ച്ചയില്ലെന്നും പൂര്‍ണ്ണ ഫലം വന്നാല്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നുമായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. അതേസമയം, മെഹബൂബയുടെ മകള്‍ ഇല്‍ത്തി ജ പിന്നിലാണ്. നിലവില്‍ രണ്ട് മണ്ഡലങ്ങളിലും ഒമര്‍ അബ്ദുള്ള മുന്നിലാണ്. പുല്‍വാമയില്‍ ജമാ അത്തെ ഇസ്ലാമി നേതാവ് തലത്ത് മജീദ് ഏറെ പിന്നിലാണ്. സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമി 448 വോട്ടിനും മുന്നിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close