കോഴിക്കോട് :
വർദ്ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പ് കേസുകൾ മൂലവും സാമ്പത്തിക അച്ചടക്കമില്ലായ്മ കൊണ്ട ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥ സമൂഹത്തിൽ വർദ്ധിച്ചു വരുന്നതിനാൽ പോലീസ് സേനാംഗങ്ങളെ ഇത്തരത്തിലുള്ള അപകടങ്ങളിൽ രക്ഷപ്പെടുത്തുന്നതിനായി ബോധവൽക്കരണം നടത്തുന്നതിന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാടിസ്ഥാനത്തിൽ ജില്ലകളിൽ സാമ്പത്തിക അച്ചടക്കത്തെ സംബന്ധിച്ച് ക്ലാസുകൾ നടത്തിവരുന്നുണ്ട്. ആയതിന്റെ ഭാഗമായി കോഴിക്കോട് സിറ്റിയിൽ തികച്ചും വ്യത്യസ്തവം നൂതനവുമായ അയ്യളുകൾ പ്രകാരം പരിശീലന പദ്ധതി തയ്യാറാക്കി സിറ്റി പരിധിയിലുള്ള മുഴുവൻ പോലീസ് ഉദ്യഗസ്ഥരെയും പരിശീലിപ്പിക്കുന്നതിന് സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണൻ്റെ നിർദ്ദേശപ്രകാരം ഫിനാൻഷ്യൽ മാനജ്മെന്റ്ട്രെയിനിങ് പ്രോഗ്രാം 2024 എന്ന പരിപാടി നടപ്പിലാക്കുന്നു.
കോഴിക്കോട് സിറ്റയിലെ മുഴുവൻ പോലീസുദ്യോഗസ്ഥർക്കും 2024 ഡിസംബർ മാസത്തിനകം വിവിധ ബാച്ചുകളിലായി ഐസ്.ഐസിഐ ബാങ്കിൻ്റെ സഹകരണത്തോടുകൂടി മികച്ച സാമ്പത്ത ബാങ്കിംഗ് വിദഗ്‌ധരുടെ ക്ലാസുകളും ബോധവൽക്കരണ പരിപാടികളും നടത്തുന്നു ആദ്യ പരിശീലന പരിപാടി കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേറ്റ്ട്രെയിനിങ് സെന്ററിൽ വച്ച് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അങ്കിത് സിംഗ് ഉദ്ഘാടനം ചെയ്തു. പദ്ധതി വിശദീകരണവും ഫിനാൻഷ്യൽ മാനേജെൻ്റിൻ്റെ പ്രസക്തിയെയും കുറിച്ച് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ .എ ഉമേഷ് വിശദീകരിച്ചു. ഐസിഐസിഐ ബാങ്ക് സോണൽ ഹെഡ് ബൈജു കാണംകണ്ടി മുഖ്യാതിഥിയായി. ICICI Bank സാമ്പത്തിക കാര്യ വിദഗ്ദരായ വിനീത്, മീര എന്നിവർ ക്ലാസ എടുത്തു കോഴിക്കോട് സിറ്റിയിലെ മുതിർന്ന പോലീസുദ്യോഗസ്ഥർ അടക്കമുള്ള ഉദ്യോഗസ്ഥർ ക്ലാസിൽ പങ്കെടുത്തു.
ഓരോ വ്യക്തിയുടെയും പ്രായത്തിനനുസരിച്ച് ഏത് വിധമാണ് സാമ്പത്തിക രംഗം കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും സാമ്പത്തിക രംഗവുമായി ഇടപഴകാാൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശലക്ഷ്യം .സാമ്പത്തിക രംഗത്ത് ഇപ്പോൾ കണ്ടുവരുന്ന ദുഷ്ടപ്രവണതകളിൽ ചെന്ന് പെടാതെ സുരക്ഷിതമായ രീതിയിലുള്ള നിക്ഷേപങ്ങൾ നടത്തി എങ്ങനെ മികച്ച സമ്പാദ്യം സൃഷ്ടിച്ച് ഭാവി സുരക്ഷിതമാക്കാം എന്നതിനെക്കുറിച്ച് വിശദമായ അവബോധം ഐസിഐസിഐ മ്യൂച്ചൽ ഫണ്ട് കേരള ഹെഡ് ശ്രീ വിനീത് നൽകി ‘സാമ്പത്തിക രംഗത്തെ മികച്ച ആദായം നൽകുന്ന നൂതന നിക്ഷേപ മാർഗങ്ങളായ സ്റ്റോക്ക് മാർക്കറ്റ് മ്യൂച്ചൽ ഫണ്ട്) ഇൻസ്ട്രുമെന്റ് എന്നിവയിൽ എങ്ങിനെ സുരക്ഷിതമായി നിക്ഷേപിക്കാം എന്നത് നെക്കുറിച്ചും പ്രതിപാദിക്കുകയുണ്ടായി .പ്രായഭേദമന്യ ആണ് ഈ ക്ലാസുകൾ നൽകുന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വ്യക്തികളുടെ സാമ്പത്തിക ആവശ്യങ്ങൾ വ്യത്യസ്തമാണ് പ്രായത്തിനനുസരിച്ച് ഒരു മികച്ച ഫിനാൻഷ്യൽ പ്ലാനിങ് എങ്ങനെ നടത്താം എന്നും ഭാവിയിൽ വന്നേക്കാവുന്ന ചിലവുകൾക്ക് ആവശ്യമായ സമ്പത്ത് എങ്ങനെ സ്വരൂപിക്കാം എന്നുമുള്ള വിവിധ മാർഗങ്ങളെ കുറിച്ചും ക്ലാസുകൾ നൽകി തങ്ങൾക്ക് പരിചിതമല്ലാത്ത മേഖലയിൽ നടന്ന ഈ അവബോധന ക്ലാസ് പോലീസ് ഉദ്യാഗസ്ഥർക്ക് വേറിട്ട ഒരു അനുഭവമായി .