കോഴിക്കോട്:
കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുതിർന്ന സാംസ്കാരിക പ്രവർത്തകനും ദർശനം സാസ്കാരിക വേദിയുടെ സ്ഥാപകനുമായ എം.എ.ജോൺസനെ ആദരിച്ചു.ഡോ.ജെ. പ്രസാദ് ആദരഭാഷണം നടത്തി.ഡോ.ഖദീജ മുംതാസ് ഉപഹാരം സമർപ്പിച്ചു. ഗോപിനാഥ് കോഴിക്കോട്,ഐസക് ഈപ്പൻ,കെ.ആർ. മോഹൻദാസ്,ടി.പി.മമ്മു,ഡോ.എൻ.എം.സണ്ണി മോഹനൻ പുതിയോട്ടിൽ കെ.ജി.രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.