KERALAlocaltop news

അസിം പ്രേംജി സർവകലാശാലയിൽ 2025-26 അധ്യയന വർഷത്തിലേക്കുള്ള പിജി ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട്: അസിം പ്രേംജി സർവകലാശാല ബംഗളുരു കാമ്പസിലെ 2025-26 അദ്ധ്യയന വർഷത്തിലേക്കുള്ള പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഏർളി ചൈൽഡ്ഹുഡ് എഡ്യൂക്കേഷൻ, ഇൻക്ലൂസീവ് എഡ്യൂക്കേഷൻ, പഠന വൈകല്യങ്ങളുള്ള കുട്ടികളുടെ ടീച്ചിങ് എന്നിവയിൽ പിജി ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്‌കൂൾ സംവിധാനത്തിലെ അധ്യാപകരുടേയും പ്രൊഫഷണലുകളുടേയും കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാമുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

ഓരോ പിജി ഡിപ്ലോമ പ്രോഗ്രാമുകളും ഒരു വർഷത്തെ ഓൺലൈൻ, ഓൺ-കാമ്പസ് ഘടകങ്ങളുടെ സമ്മിശ്രമാണ്. ഓൺ-കാമ്പസ് ക്ലാസുകൾ അസിം പ്രേംജി സർവകലാശാലയുടെ ബംഗളുരു കാമ്പസിലാണ് നടക്കുന്നത്. ഓരോന്നിനും 12 ആഴ്ച്ചത്തെ ദൈർഘ്യമുള്ള നാല് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഓരോ പിജി ഡിപ്ലോമ പ്രോഗ്രാമിലും അടങ്ങിയിരിക്കുന്നു. അപേക്ഷകർക്ക് ഡിപ്ലോമ പ്രോഗ്രാമുകൾ പൂർണമായും അല്ലെങ്കിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ പ്രത്യേകമായും പഠിക്കാവുന്നതാണ്.

വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നവർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്രോഗ്രാമുകളിലേക്ക് സർക്കാർ/ സ്വകാര്യ സ്‌കൂളുകൾ/ സ്‌കൂൾ സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻജിഒകൾ എന്നിവയിൽ പ്രവർത്തിക്കുന്ന അധ്യാപകർ, ടീച്ചർ-എഡ്യൂക്കേറ്റർമാർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്‌കൂൾ ഫങ്ഷണറീസ് എന്നിവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 12, അഭിമുഖങ്ങൾ 2024 ഡിസംബറിലും 2025 ജനുവരിയിലും നടക്കും. ക്ലാസുകൾ 2025 മാർച്ചിൽ ആരംഭിക്കും.

ഈ പ്രോഗ്രാമുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും അപേക്ഷിക്കുന്നതിനും ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: https://azimpremjiuniversity.edu.in/pg-diplomas-and-certificates/education, മൊബൈൽ നമ്പർ: 8951978091, ഇമെയിൽ: : admission.diploma@apu.edu.in

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close