കോഴിക്കോട്: കാലിക്കറ്റ് ഹോസ്പിറ്റൽ ആന്റ് നഴ്സിംഗ് ഹോമിൽ സൗജന്യ മൂത്രാശയ രോഗ ചികിത്സാ ക്യാമ്പ് ഡിസംബർ 8ന് നടക്കും. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ സർജറി, കീഹോൾ കിഡ്നി ഓപ്പറേഷൻ, ലേസർ സ്റ്റോൺ സർജറി, പ്രോസ്റ്റേറ്റ് എൻഡോസ്കോപ്പിക് സർജറി എന്നിവയിൽ പ്രാഗല്ഭ്യം തെളിയിച്ച ഡോക്ടർ നദീം മുർതാസയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് കൺസൾട്ടേഷൻ സൗജന്യമാണ്. സ്കാനിങ്, ലാബ് പരിശോധനകൾക്ക് 10% ഇളവ് ലഭ്യമാണ്.
തുടർച്ചയായ മൂത്രശങ്ക, മൂത്രത്തിൽ രക്തവും പഴുപ്പും കലർന്നു കാണുന്നത്, വൃക്കയിലെ കല്ല്, ബ്രോസ്റ്റേറ്റ് വീക്കം അനുബന്ധ പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് വേണ്ടിയുള്ളതാണ് സൗജന്യ ക്യാമ്പ്. ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കുക: 0495 2722516, 7012414410