കോഴിക്കോട്: ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ അധ്യാപി ക അധിക്ഷേപിച്ചതായി പരാതി. സാമൂതിരി സ്കൂളിലെ ആർട് എജുക്കേഷൻ അ ധ്യാപികയും സ്റ്റുഡന്റ് പൊ ലീസ് കാഡറ്റിൻ്റെ ചുമതല യുമുള്ള അനുപമക്കെതി രെയാണ് സ്കൂളിലെ വിദ്യാർഥിനിയുടെ മാതാവ് ഡി.ഡി. ഇക്ക് പരാതി നൽകിയത്. ഇക്കാര്യം ഉന്നയിച്ച് നവം ബർ 27ന് പ്രധാനാധ്യാപകന് പരാതി നൽകിയെങ്കിലും വ്യാജ പരാതിയാണെ ന്നും വിദ്യാർഥിനി മോശ ക്കാരിയാണെന്ന് പറയുകയും ചെയ്തുവെന്നും ഡി.ഡി. ഇക്ക് നൽകിയ പരാതിൽ പറയുന്നു.
സ്റ്റുഡന്റ് കാഡറ്റ് പൊലീസിൽ നിന്ന് പുറത്താക്കുമോയെന്ന മാനസികമായ വിഷമത്തിലാണ് മകളെന്നും അതിനാൽ എസ്.പി. സി ചുമതലയിൽനിന്ന് അധ്യാപികയെ മാറ്റിനിർത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം, പരാതി ലഭിച്ച് രണ്ടു ദിവസ ത്തിനകം അധ്യാപികക്ക് കാരണം കാണിക്കൽ നോ ട്ടീസ് നൽകിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകനായ സി. പി. ഹരി രാജ പറഞ്ഞു. ഏഴു ദിവസം സമയം നൽകി യിട്ടുണ്ട്. മറുപടി ലഭിച്ചശേഷമായിരിക്കും നടപടി സ്വീ കരിക്കുക. ആദ്യമായാണ് അധ്യാപികക്കെതിരെ പരാ തി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിദ്യാർത്ഥിനികളെ പരസ്യമായി ” പിഴച്ചവൾ” എന്നു വിളിച്ച അനുപമയ്ക്കെതിരെ ആ ക്ലാസിലെ 32 കുട്ടികൾ ചേർന്ന് നേരത്തെ പരാതി നൽകിയിരുന്നു. ഇക്കാര്യം മൂടി വച്ചാണ് പ്രിൻസിപ്പാൾ അധ്യാപികയെ സംരക്ഷിക്കുന്നതെന്ന് പരാതിയുണ്ട്. കുട്ടികളിൽ നല്ല പെരുമാറ്റം പഠിപ്പിക്കേണ്ട SPC ചുമതലയിൽ നിന്ന് അനുപമയെ മാറ്റണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ ഉന്നത പോലീസ് അധികൃതർക്ക് പരാതി നൽകി.