കോഴിക്കോട് :
കുപ്രസിദ്ധ അന്തർ ജില്ല മോഷ്ടാവിനെ കസബ പോലീസ് പിടികൂടി. തിരുവനന്തപുരം മലയൻകീഴ് സ്വദേശി സുനിൽ ഗുപ്ത (45) എന്നയാളാണ് കസബ പോലീസിന്റെ പിടിയിലായത് .
കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗവൺമെൻറ് അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കളവു നടത്തിയ കേസിലെ അന്വേഷണത്തിനിടയാണ് ഇയാൾ പിടിയിലാവുന്നത്.
ഒട്ടനവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കസബ പോലീസ് പ്രതി കുപ്രസിദ്ധ മോഷ്ടാവ് സുനിൽ ഗുപ്തയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് പരിധിയിൽ വീട്ടിലും അമ്പലത്തിലും കളവ് നടത്തിയതും എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് കടകളിലും ഒരു വീട്ടിലും പുത്തൂർ ദുർഗ്ഗാദേവി ക്ഷേത്രത്തിലും RM ജനസേവന കേന്ദ്രത്തിലും ട്യൂഷൻ സെൻററിലും പുതിയങ്ങാടിയിലെ ബി ഇ എം സ്കൂളിലും കളവ് നടത്തിയതും ഇയാളാണെന്ന് പോലീസ് അറിയിച്ചു.
എലത്തൂരിലെ കടകളിലെ കളവ് കഴിഞ്ഞ് പോകുന്നതിനിടയിലാണ് മോഷണ മുതലുകളുമായി ഇന്ന് പുലർച്ചെ പാളയത്ത് വച്ച് പ്രതി കസബ പോലീസിന്റെ പിടിയിലാവുന്നത്. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ, മ്യൂസിയം, നേമം, നെയ്യാറ്റിൻകര, മലയൻകീഴ്, ആലപ്പുഴ ജില്ലയിലെ സൗത്ത് പോലീസ് സ്റ്റേഷൻ, എറണാകുളം മരട് , കടവന്ത്ര ,മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, കോഴിക്കോട് ജില്ലയിലെ എലത്തൂർ, നടക്കാവ് എന്നീ സ്റ്റേഷനുകളിലായി 60 ഓളം മോഷണ കേസ്സിലെ ‘പ്രതിയാണ് ഇയാൾ .
2022-ൽ മരട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ മൂന്നുവർഷത്തോളം ശിക്ഷിച്ചതിനെ തുടർന്ന് തിരുവന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞ് വരവെ ഒന്നര വർഷം മുമ്പ് ജാമ്യത്തിൽ ഇറങ്ങി പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് മോഷണം നടത്തി വരികയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം
തിരുവനന്തപുരം ജില്ലയിലെ കരമന, മെഡിക്കൽ കോളേജ് ,പൂജപ്പുര. മലയിൻകീഴ് എന്നിവിടങ്ങളിൽ അഞ്ചോളം മോഷണ കേസിലെ പ്രതിയായ ഇയാളെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു.റെയിൽവേ ട്രാക്കിലൂടെ സഞ്ചരിച്ച് ട്രാക്കിന്റെ സമീപത്തുള്ള വീടുകളിൽ മോഷണം നടത്തി ട്രാക്കിലൂടെ തന്നെ തിരിച്ച് രക്ഷപ്പെടുകയാണ് പ്രതിയുടെ മോഷണ രീതി. സംസ്ഥാനത്തിൽ ഉടനീളം ഇയാൾ കൂടുതൽ കളവ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്’
ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി കെ യുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ കിരൺ സി നായർ, എസ് ഐ മാരായ ജഗമോഹൻദത്തൻ ആർ, പ്രദീപ് കെ.കെ, എ എസ് ഐ സജേഷ് കുമാർ പി, എസ്.സി.പി. ഒ രാജീവ് കുമാർ പാലത്ത്, സി.പി.ഒ മാരായ ലിനീഷ് ,മുഹമ്മദ് സക്കറിയ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു എം. സുജിത്ത് സി കെ. എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.