കോഴിക്കോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതിയെ വെള്ളയിൽ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ സ്വദേശിയായ കാമ്പുറത്ത് പുലിക്കോടൻ വീട്ടിൽ വഹബിൻ അഹമ്മദ് ( 28 വയസ്സ്) നെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത് .
നടക്കാവ് സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി അവരുടെ വീടിനു സമീപത്ത് നിന്നും കാറിൽ കയറ്റി കൊണ്ടുപോയി പാളയത്തുള്ള ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം നടത്തിയതിനുശേഷം പ്രതി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
പ്രതി കോട്ടയ്ക്കൽ ഉള്ള ഇയാളുടെ വീട്ടിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു .