കോഴിക്കോട് : നരേന്ദ്ര മോദി സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന കോവിഡ് വാക്സിൻ വിതരണം 100 ശതമാനം ആദ്യ വാക്സിനേഷൻ പൂർത്തിയാക്കിയ ജനപ്രതിനിധികളെ മഹിളാ മോർച്ച ജില്ലാ കമ്മറ്റി ആദരിച്ചു.
മാരാർജി ഭവനിൽ നടന്ന പരിപാടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്ന ഇടതുപക്ഷ കൗൺസിലർമാർക്ക് എന്തുകൊണ്ട് വാക്സിനേഷൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്നും രാഷ്ട്രീയ വിരോധം കാരണം പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി ലഭിക്കേണ്ട വാക്സിൻ വിതരണം ചെയ്യുന്നതിൽ വിമുഖത കാണിക്കുകയാണ് ഇടതുപക്ഷ സർക്കാർ കേരളത്തിൽ ശ്രമിച്ചികൊണ്ടിരിക്കുന്നതെന്നും എം.ടി.രമേശ് പറഞ്ഞു.
മഹിളാ മോർച്ച ജില്ലാ പ്രസിഡൻറ് രമ്യാ മുരളി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പിജില്ലാ പ്രസിഡൻ്റ് അഡ്വ.വി കെ സജീവൻ, വൈസ് പ്രസിഡൻ്റ് കെ.പി.വിജയലക്ഷ്മി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.കെ.സുപ്രിയ, ശ്രീവല്ലി ഗണേശ്, ശ്രീജ. സി.എന്നിവർ സംസാരിച്ചു.
ആദ്യ വാക്സിനേഷൻ നൂറ് ശതമാനം പൂർത്തിയാക്കിയ ബി ജെ പി കൗൺസിലർമാരായ ടി.റെനീഷ്, അനുരാധ തായാട്ട്, സി.എസ്.സത്യഭാമ, എൻ.ശിവപ്രസാദ്,
കായണ്ണ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജയപ്രകാശ് കായണ്ണ, കൊയിലാണ്ടി മുൻസിപ്പൽ കോർപ്പറേഷൻ മെമ്പർ വൈശാഖ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മഹിളാ മോർച്ച നേതാക്കളായ
ശോഭാ സുരേന്ദ്രൻ, കെ.പ്രിയ, സി.കെ.ലീല, ലില്ലി മോഹൻ, രമ്യാ സന്തോഷ് എന്നിവർ നേതൃത്വം നൽകി.