1.കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം നടപടിയായില്ല.പണിമുടക്ക് തുടങ്ങി
ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ച് യൂണിയനുകള്‍ നിര്‍ദ്ദേശിച്ച ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചു.പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
2.കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത.
ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ റിപ്പോര്‍ട്ട്.മണിക്കൂറില്‍ 40 കീലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.അട്ടപ്പാടിയില്‍ കനത്ത മഴയായതിനാല്‍ ചുരം വഴിയുള്ള ഗതാതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
3. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ നാല് തമിഴ്‌നാട് മന്ത്രിമാര്‍ ഇന്നെത്തും
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതമൂലം എട്ട് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ ഇന്ന് തമിഴ്‌നാട് മന്ത്രിമാരെത്തും.ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍,ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍,സഹകരണ വകുപ്പ് മന്ത്രി പെരിയ സ്വാമി,റവന്യൂമന്ത്രി പി മൂര്‍ത്തി എന്നിവരാണ് സന്ദര്‍ശിക്കുന്നത്.
4.കേരളസര്‍വകശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
കെഎസ്ആര്‍ടിസി പണിമുടക്കിയ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു.
5. ഫസല്‍ വധത്തിന് പിന്നില്‍ കൊടിസുനിയെന്ന് കുറ്റപത്രത്തില്‍
തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ കൊടിസുനിയും,കാരായി രാജനുമാണ് മുഖ്യ ആസൂത്രകരെന്ന ചൂണ്ടിക്കാട്ടി സിബിഐ കൊച്ചിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം സിബിഐ തള്ളിയിരുന്നു.