ദുബൈ : കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ ആഗോളതലത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് യാത്രകൾ ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം അഭ്യർഥിച്ചു. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്താണിതെന്ന് ആരോഗ്യ വിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.യുഎഇ ദേശീയദിനം, സ്മാരക ദിനം പ്രമാണിച്ച് നാല് ദിവസത്തെ അവധിക്കു പുറമെ ശൈത്യകാല അവധിക്കായി ഡിസംബർ 9ന് മൂന്ന് ആഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കുന്നതോടെ വിദേശയാത്ര വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. വാക്സീൻ എടുത്തവർക്ക് വിദേശ യാത്ര അനുവദനീയമാണെങ്കിലും ജാഗ്രത വേണമെന്നും ഓർമിപ്പിച്ചു.വിദേശയാത്ര ഒഴിവാക്കാനാകാത്തവർ ആ രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കാവൂ. അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ച രാജ്യങ്ങളിൽ കോവിഡ് കൂടുതലാണെങ്കിൽ യാത്ര റദ്ദാക്കുകയോ സുരക്ഷിതമായ മറ്റു രാജ്യം തിരഞ്ഞെടുക്കുകയോ ചെയ്യണമെന്നും പറഞ്ഞു.
Related Articles
Check Also
Close-
ലക്ഷദ്വീപ് ജനങ്ങൾക്ക് കലാകാരൻമാരുടെ ഐക്യദാർഢ്യം
June 8, 2021