KERALAOtherstop news

ഒമൈക്രോണിനെ നേരിടാന്‍ കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമോ?

ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ പടരുന്ന ഒമൈക്രോണ്‍ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാന്‍ നിലവിലുള്ള കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് ഐ സി എം ആര്‍ മേധാവി. ഒമൈക്രോണില്‍ കൂടുതല്‍ മ്യൂട്ടേഷനുകള്‍ നടക്കുമെന്നും അതിനാല്‍ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നും എപ്പിഡെമിയോളജി ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം മേധാവി ഡോ സമീരന്‍ പാണ്ട അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടന ഒമൈക്രോണിനെ ആശങ്കയോടെയാണ് കാണുന്നത്. ജനിതക വ്യതിയാനങ്ങള്‍ വരുന്ന ഈ വകഭേദത്തിന് പ്രതിരോധ കുത്തിവെയ്പ്പുകളെയും കൊവിഡ് ചികിത്സകളെയും പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലാണ്. വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വളരെ കൂടുതല്‍ മ്യൂട്ടേഷനുകള്‍ പുതിയ വകഭേദത്തിലുണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close