കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക് വിട്ട സർക്കാറിൻ്റെ ന്യുനപക്ഷ വിരുദ്ധ നിലപാട് റദ്ദാക്കാത്തതിനാൽ പ്രക്ഷോഭ രംഗത്ത് ഉറച്ച് നിൽക്കാൻ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചു.മാർക്സിക്സ്റ്റ് പാർട്ടി അധികാരത്തിൽ ഇരുന്ന എല്ലാ ഘട്ടത്തിലും മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിച്ച് വരികയാണ്.വഖഫ് നിയമനകാര്യത്തിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന സർക്കാർ നീക്കം ചെറുത്ത് തോൽപിക്കുമെന്ന് യോഗം വ്യക്തമാക്കി.സംയുക്ത നേതൃസമിതി തീരുമാനിച്ച ഏഴാം തീയതിയിലെ പഞ്ചായത്ത്, മഹല്ല് തല പ്രക്ഷോഭ വിളംബര റാലി വൻ വിജയമാക്കാൻ യോഗം ആഹ്വാനം ചെയ്തു. എല്ലാ നിയോജക മണ്ഡലം കമ്മിറ്റികളിലും മണ്ഡലം പ്രക്ഷോഭ സന്ദേശസംഗമം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.പ്രസിഡൻ്റ് ഉമർപാണ്ടികശാല അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടരി എം.എ.റസാഖ് സ്വാഗതം പറഞ്ഞു.പാറക്കൽ അബ്ദുല്ല, പി.ശാദുലി, കെ.എ.ഖാദർ മാസ്റ്റർ, എസ്.പി.കുഞ്ഞമ്മദ് കെ.മൊയ്തീൻകോയ, എം.എ.മജീദ്, എം.സി.ഇബ്രാഹീം,റഷീദ് വെങ്ങളം, ഒ.പി.നസീർ, ടി.കെ.മുഹമ്മദ് മാസ്റ്റർ, അഡ്വ എസ്.വി.ഉസ്മാൻകോയ, കെ.മൂസ മൗലവി, സി.കെ.കാസിം, അഡ്വ.എ.വി.അൽവർ, എസ്.വി.ഹസൻകോയ, എം.കെ.ഹംസ, അലി കൊയിലാണ്ടി, എം.മുഹമ്മദ് കോയ, എം.പോക്കർ കുട്ടി, പി.എം-അബൂബക്കർ ,ടി.കെ.എ.ലത്തീഫ് ,വി .എം.മുഹമ്മദ്, ആർ.കെ.മുനീർ, കെ.കെ.ആലികുട്ടി എന്നിവർ പ്രസംഗിച്ചു.ഓർഗ. സെക്രട്ടറി എൻ. സി.അബൂബക്കർ നന്ദി പറഞ്ഞു