കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം. ആകെയുള്ള 144 സീറ്റുകളില്‍ 134 സീറ്റുകളും തൂത്തുവാരിയാണ് തൃണമൂല്‍ ജനപിന്തുണ തെളിയിച്ചത്. അതേസമയം ഇടത് പാര്‍ട്ടികളും ബി ജെ പിയും മൂന്ന് സീറ്റുകള്‍ വീതം നേടിയപ്പോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. 2015 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷം നേടിയാണ് തൃണമൂല്‍ ഭരണത്തിലേറുന്നത്. ഈ മാസം 19 നാണ് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 144 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 950 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
2015-ലെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് 115 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. സിപിഎം-10, ബിജെപി -7, കോണ്‍ഗ്രസ്-5, സിപിഐ-2, സ്വതന്ത്രര്‍-3, ആര്‍എസ്പി-2, ഫോര്‍വേഡ് ബോല്ക്ക്-1 എന്നിങ്ങനെയായിരുന്നു സീറ്റ് നില.