കോഴിക്കോട് : പുതുവത്സരാഘോഷങ്ങൾ അതിരു വിടാതിരിക്കാൻ കർശന നിയന്ത്രണങ്ങളുമായി കോഴിക്കോട് സിറ്റി പോലീസ് . ഇന്ന് വൈകിട്ട് 5 മുതൽ പുതു വത്സര ദിനം രാവിലെ വരെ ബീച്ചിലേക്ക് എല്ലാ വിധ വാഹന ഗതാഗതവും നിരോധിച്ച് സിറ്റി പോലീസ് കമീഷണർ എ.വി. ജോർജ് ഉത്തരവിറക്കി. ബീച്ചിലേക്കുള്ള സകല റോഡുകളിലും പോലീസ് പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തി. ആശുപത്രി കേസുകൾക്ക് ഒഴികെ യാതൊരുവിധ കാര്യങ്ങൾക്കും സിറ്റി പരിധിയിലെ ബീച്ചിലേക്ക് പ്രവേശനം ഉണ്ടാകില്ല. സംസ്ഥാന തലത്തിൽ രാതി കാല കർഫ്യൂ നിലവിൽ വന്ന ഡിസംബർ 30 ന് രാത്രി ബീച്ചിൽ നിയന്ത്രണം കർശനമായി നടപ്പാക്കി. രാതിയും ഉണർന്നിരിക്കുന്ന ബീച്ച് പ്രദേശം ഇതോടെ ശൂന്യമായി. ഇന്ന് രാത്രി 10 ന് ശേഷം എല്ലാ റോഡുകളിലും കർശന നിയന്ത്രണം ഉണ്ടാകും. യാത്ര ചെയ്യേണ്ടവർ 10 ന് മുൻപേ റോഡുകൾ വിട്ടൊഴിയണമെന്ന് സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. വ്യാപാർ സ്ഥാപനങ്ങൾ രാത്രി 10 ന് നിർബന്ധമായും അടയ്ക്കണം. ഹോട്ടലുകൾക്കും ഇത് ബാധകമാണ്. ഹോട്ടലുകളിൽ പകുതി സീറ്റുകളിൽ മാത്രമെ പ്രവേശനം പാടുള്ളൂ. ബാറുകൾ രാവിലെ 11 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിലോ സ്വകാര്യ ഇടങ്ങളിലോ ഡി ജെ പാർട്ടി നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണം. നിയന്ത്ര ണങ്ങളോട് ഏവരും സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. നിയന്ത്രണങ്ങൾ ഉറപ്പു വരുത്തുന്നതിനായി നൂറുകണക്കിന് പോലീസുകാരെയാണ് നഗരപരിധിയിൽ വിന്യസിച്ചിട്ടുള്ളത്.
Related Articles
Check Also
Close-
കെ. ഗോപാലനെ അനുസ്മരിച്ചു
November 3, 2020