KERALAlocaltop news

പൂവാട്ട് പറമ്പ് ആസ്ഥാനമാക്കി പോലീസ് സ്റ്റേഷൻ സ്ഥാപിക്കണം : പോലീസ് അസോ. കോഴിക്കോട് സിറ്റി ജില്ലാ സമ്മേളനം

കോഴിക്കോട്:

കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി 37 )o ജില്ലാ സമ്മേളനം മെയ് 12,13 തിയ്യതികളിൽ മെജസ്റ്റിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 12 ന് നടന്ന കുടുംബ സംഗമം ബഹു: കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ്പ് അവർകൾ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം നാദിയ മെഹ്റിൻ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് പോലീസ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
13 ന് KPA ജില്ലാ പ്രസിഡണ്ട് രഘീഷ് പി.ആറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം ബഹു: കുന്ദമംഗലം MLA അഡ്വ: PTA റഹീം അവർകൾ ഉദ്ഘാടനം ചെയ്തു.സ്വാഗത്താസംഘം ചെയർമാൻ ഇ രജീഷ് സ്വാഗതം പറഞ്ഞു. DCP ആമോസ് മാമൻ IPS, വിജിലൻസ് പോലീസ് സൂപ്രണ്ട് സജീവൻ , KPA സംസ്ഥാന ജനറൽസെക്രട്ടറി K P പ്രവീൺ, സംസ്ഥാന ട്രഷറർ സുധീർ ഖാൻ, അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് KP അബ്ദുൾ റസാഖ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാരായ പി കെ രാജു, K സുദർശൻ, ബിജുരാജ് , A ഉമേഷ്‌, KPOA ജില്ലാ സെക്രട്ടറി ശശികുമാർ, KPA കോഴിക്കോട് റൂറൽ ജില്ലാ സെക്രട്ടറി ഗിരീഷ്, കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി PC രാജൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി പി പവിത്രൻ പ്രവർത്തനറിപ്പോർട്ടും,ജില്ലാ ട്രഷറർ വി.ഷാജു വരവുചെലവ് കണക്കും . ജില്ലാ കമ്മിറ്റി അംഗം കെ. പ്രവീൺ സമ്മേളന പ്രമേയങ്ങളും അവതരിപ്പിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് കളക്ട് ചെയ്ത 500 ൽ അധികം പേരുടെ അവയവ ദാന സമ്മത പത്രം KPA സംസ്ഥാന നിർവാഹക സമിതി അംഗം GS ശ്രീജിഷ് MLAയ്ക്കു കൈമാറി .ചടങ്ങിന് സ്വഗത സംഘം ജനറൽ കൺവീനർ ബിനു രാജ് നന്ദി രേഖപ്പെടുത്തി

പ്രമേയം

ജോലിഭാരം കൂടുതൽ ഉള്ള മെഡിക്കൽ കോളേജ് കുന്നമംഗലം, പന്തീരാങ്കാവ് തുടങ്ങിയ പോലീസ് സ്റ്റേഷനുകൾ വിഭജിച്ചു പൂവാട്ടുപറമ്പ് ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷൻ നിർമിക്കുക…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close