KERALAlocaltop news

ആവിക്കൽതോട്: മോഹനൻ മാസ്റ്റർ ബിജെപി പിന്തുണയോടെ സമരക്കാരെ തീവ്രവാദികളാക്കുന്നു – മുസ്തഫ കൊമ്മേരി

 

കോഴിക്കോട്: ജനവാസ കേന്ദ്രമായ ആവിക്കൽ തോടിൽ നിന്നും കക്കൂസ് മാലിന്യ സംസ്കരണ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്യുന്ന ജനങ്ങളെ സി പി എം ജില്ല സെക്രട്ടറി പി മോഹനൻ മാസ്റ്റർ തീവ്രവാദികളെന്ന് വിളിച്ചുകൊണ്ടിരിക്കുന്നത് ബി ജെ പി പിന്തുണയോടെ പദ്ധതി നടപ്പിലാക്കാമെന്ന വ്യാമോഹത്തോടെയാണെന്ന് എസ്ഡിപിഐ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദി സർക്കാറിന്റെ അമൃത് പദ്ധതിയിൽപ്പെട്ട പ്ലാൻറ് ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുവാൻ സി പി എം വാശി പിടിക്കുന്നു. ഇതിന് ബിജെപി പിന്തുണ നൽകുന്നു. മേയർ ബീന ഫിലിപ്പ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തതും പിന്തുണ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ്. പിന്നീട് ശക്തമായ വിമർശനം ഉയർന്നപ്പോൾ ഞങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് നേതൃത്വം അവരെ തള്ളിയ നടപടി. രാഷ്ട്രീയ സത്യസന്ധതയുണ്ടെങ്കിൽ മേയർ പുറത്താക്കാൻ സി പി എം ആർജവം കാണിക്കണം. ജനദ്രോഹ വികസനത്തിൽ ഒറ്റപ്പെട്ട സി പി എം ബി ജെ പിയെ കൂട്ടു പിടിക്കുകയാണ്. ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്ത് കക്കുസ് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള ധാർഷ്ട്യം സാധാരണക്കാരെ വഞ്ചിക്കുന്ന നിലപാടാണ്. സർക്കാർ വിശദീകരിക്കുന്നതുപോലെ ജനോപകാര പ്രദമായ പദ്ധതി ആണെങ്കിൽ സി പി എമ്മിന് ഭൂരിപക്ഷമുള്ള വാർഡിൽ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്ന ആവിക്കൽ തോട് വാസികളുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാത്ത മോഹനൻ മാസ്റ്റർ തീവ്ര വാദ ചാപ്പയും ആറാം നൂറ്റാണ്ടിലെ അപരിഷകൃതവാദവും പുലമ്പി സമരക്കാരിൽ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം അപഹാസ്യമാണ്. ആവിക്കൽതോട് കക്കൂസ് മാലിന്യ പ്ലാൻറ് നിർമാനത്തിലെ സിപിഎം ബിജെപി കൂട്ടുകെട്ട് കക്കൂസ് മാലിന്യത്തേക്കാളും ദുർഗന്ധം വമിക്കുന്നതാണ്.
ജനങ്ങളെ ദ്രോഹിക്കുന്ന സിപിഎമ്മിനെ ഒറ്റപ്പെടുത്തണം. പിറന്ന നാടിന് വേണ്ടി സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് വിളിച്ച
സിപിഎം കേരള ജനതക്ക് അപമാനമാണ്. നഗര വികസനം നാട്ടുകാർക്കുള്ള നരക വികസനമാവരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. . ജനവിരുദ്ധ നിലപാട് മാറ്റിയില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ കേരളത്തിലും സിപിഎമ്മിന്റെ നാശത്തിന് ഇത്തരം നിലപാടുകൾ വഴിമരുന്നിടുമെന്നും അദ്ദേഹം പറഞ്ഞു. ആക്കൽത്തോട് പ്ലാന്റ് വേണ്ട എന്നുള്ളത് ജനാഭിലാഷമാണ് ഇതിൽ രാഷ്ട്രീയമില്ല ജനങ്ങൾ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. ഈ സമരത്തിൽ പാർട്ടി ജനങ്ങക്കൊപ്പം നിൽക്കും.

വാർത്താ സമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ.ഷമീർ , അബ്ദുൽ കയ്യൂം , എൻ.പി ഗഫൂർ എന്നിവരും പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close