കോഴിക്കോട്: ആദിവാസി ഗവേഷക വിദ്യാർത്ഥികളുടെ 2021-22 വർഷത്തെ പ്രവേശനത്തിന്റെ കണക്കുകൾ വെളിവാക്കുന്നത് ഐഐഎം , ഐ ഐ ടി കൾ അടക്കമുള്ള 21 സ്ഥാപനങ്ങളിൽ ഒറ്റ ആദിവാസി ഗവേഷക വിദ്യാർത്ഥിക്ക് പോലും പ്രവേശനം ലഭിച്ചിട്ടില്ല എന്നതാണ്. ഐഐഎം ബാംഗ്ലൂർ, ഐഐഎം കൽക്കട്ട,. ഐഐഎം ഇൻഡോർ,ഐഐഎം കോഴിക്കോട്,. ഐഐഎം ലഖ്‌നൗ,. ഐഐഎം കാശിപൂർ, ഐഐഎം റായ്പൂർ,ഐഐഎം റാഞ്ചി,. ഐഐഎം റോഹ്തക്ക്, ഐഐഎം ട്രിച്ചി, ഐഐഎം അമൃത്സർ, ഐഐഎം ബോധ്ഗയ,. ഐഐഎം സിർമൗർ,. ഐഐഎം വിശാഖപട്ടണം,ഐഐടി തിരുപ്പതി, ഐഐടി ഭിലായ്, ഐഐടി മണ്ഡി,ഏ ബി വി – ഐ ഐ ഐ ടി എം , ഐ ഐ ടി ഡി എം കുർനൂൽ,ഐസർ ബെർഹാംപോർ, ഐസർ ഭോപ്പാൽ, എന്നീ സ്ഥാപനങ്ങൾ ആദിവാസി വിഭാഗങ്ങളിൽ നിന്നും ഒരു ഗവേഷക വിദ്യാർഥിയെപോലും പ്രവേശിപ്പിച്ചിട്ടില്ല.
അത്പോലെ 12 കേന്ദ്രീയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു ദളിത് ഗവേഷകവിദ്യാർത്ഥിയെ പോലും പ്രവേശിപ്പിച്ചില്ല. ഐഐഎം അഹമ്മദാബാദ്,ഐഐഎം ബാംഗ്ലൂർ. ഐഐഎം ഇൻഡോർ,
ഐഐഎം കാശിപൂർ, ഐഐഎം റാഞ്ചി, ഐഐഎം റോഹ്തക്ക്, ഐഐഎം ട്രിച്ചി, ഐഐഎം അമൃത്സർ,ഐഐഎം സിർമൗർ,ഐഐഎം വിശാഖപട്ടണം,ഏ ബി വി – ഐ ഐ ഐ ടി എം, ഐഐടി ഭിലായ് എന്നിവയാണ് ഒരു ദളിത് ഗവേഷക വിദ്യാർത്ഥിക്ക് പോലും 2021 -22 ൽ പ്രവേശനം ലഭിക്കാത്ത സ്ഥാപനങ്ങൾ.
സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കുള്ള സംവരണം ഗവേഷണ ത്തിനുള്ള പ്രവേശനത്തിൽ ഐ ഐ എമ്മുകൾ നടപ്പാക്കിയിട്ടില്ല എന്നും വ്യക്തമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നും ആരെയും ഐ ഐ എമ്മുകൾ പ്രവേശിപ്പിച്ചിട്ടില്ല. അർഹരായ നിരവധി അപേക്ഷകർ മേൽപറഞ്ഞ വിഭാഗങ്ങളിൽ നിന്ന് ഉണ്ടായിരുന്നു എന്നിട്ടു അവസരം നിഷേധിക്കുകയാണ് ഇത്തരം സ്ഥാപനങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇത്തരം ദളിത് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു പട്ടികജാതി ക്ഷേമ സമതി ( pks )കേരളത്തിലേ NIT , IMM എന്നിവിടങ്ങളിലേക്ക് മാർച്ച് നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് IMM ലേക്ക് മാർച്ച് നടത്തി , മാർച്ച് pks സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉത്ഘാടനം ചെയ്തു , ജില്ലാ സെക്രട്ടറി ഓ എം ഭരദ്വാജ് സ്വാഗതവും പ്രസിഡന്റ് സി എം ബാബു അധ്യക്ഷനും ആയിരുന്നു , സി പി ഐ എം കുന്നമംഗലം ഏരിയ സെക്രട്ടറി പി സി ഷൈബു ,ഷാജി തച്ചയിൽ , കെ മിനി വി പി ശ്യാം കുമാർ ബാബു പി എം. കെ ടി സുനിൽകുമാർ എന്നിവർ സംസാരിച്ചു , പി ടി ബാബു , ജ്യോത്സന എസ വി , മക്ഡൊൽ ഗോപാലൻ , ബാബു മുണ്ടയാടി എന്നിവർ നേതൃത്വം നൽകി pks കുന്നമംഗലം ഏരിയ സെക്രട്ടറി കെ ശ്രീധരൻ നന്ദി പറഞ്ഞു.