കോഴിക്കോട് :
ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും, മാരക സിന്തറ്റിക്ക് ഡ്രഗ്സുകളായ MDMA , LSD സ്റ്റാമ്പുകൾ എന്നിവ കേരളത്തിലേക്ക് വൻതോതിൽ ഇറക്ക് മതി ചെയ്യുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് സംഘത്തിലെ റിസ്വാൻ ( 26 ), S/o കോയ മോൻ ,നാലുകുടിപറമ്പ്, വെള്ളയിൽ, കോഴിക്കോട് എന്നയാളെ നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് PK യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ ചെയ്തു.. കോഴിക്കോട് KSRTC ബസ് സ്റ്റാൻ്റിൽ വെച്ച് നവംബർ 28 ആം തീയതി 58 gm MDMA പിടിച്ചതിന് നടക്കാവ് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെ ബാംഗ്ലൂരിൽ വെച്ച് ഘാന സ്വദേശിയായ വിക്ടർ ഡി. സാബയേയും, പാലക്കാട് വെച്ച് കോഴിക്കോട് സ്വദേശികളായ അദിനാനേയും, ഇന്ത്യൻ റെയിൽവേ ജീവനക്കാരനായ മുഹമ്മദ് റാഷിദിനേയും നsക്കാവ് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കിയിരുന്നു. ഈ സംഘത്തിൻ്റെ സൂത്രധാരനായ റിസ്വാൻ ഇവരെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ഉടനെ മംഗലപുരം വഴി ദുബായിലേക്ക് കടന്ന് കളഞ്ഞു.പ്രതി ദുബായിലേക്ക് കടന്നു കളഞ്ഞിരുന്നു വെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം പ്രതിയെ തന്ത്രപൂർവ്വം കേരളത്തിലേക്ക് തിരികെ എത്തിച്ചു. കോഴിക്കോടേക്ക് കരിപ്പൂർ എയർപ്പോർട്ട് വഴി എത്തിയ ശേഷം പ്രതി വീട്ടിൽ പോവാതെ പല ലോഡ്ജ് കളിലായി വേഷം മാറി ഒളിവിൽ താമസിക്കുകയായിരുന്നു. നിരവധി സിംകാർഡുകൾ മാറി മാറി ഉപയോഗിച്ച പ്രതിയെ സൈബർ സെല്ലിൻ്റെ സഹായത്തോടെയും, ഒട്ടനവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപം വെച്ച് പോലീസ് തന്ത്രപരമായി പിടികൂടിയത്. പ്രത്യേക സംഘത്തിൽ നടക്കാവ് സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് SB, കിരൺ ശശിധർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് MV, ഹരീഷ് കുമാർ C, ജിത്തു VK ,സജീവൻ Mk ,ഗിരീഷ് M,ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് ഉണ്ടായിരുന്നത്