കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ വാഹനപാർക്കിംഗിങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തുന്ന യുവാവിനെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ ഇൻസ്പെക്ടർ ബൈജു.കെ.ജോസ്ൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.മഞ്ചേരി സ്വദേശി കൊരമ്പയിൽ അനസ് റഹ്മാൻ (20) ആണ് ടൗൺപോലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് സമീപമുളള പാർക്കിങിൽ നിന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം നടത്തിയ ഇരുചക്രവാഹനങ്ങൾ പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജുവിൻ്റെ നിർദ്ദേശപ്രകാരം മോഷണം തടയുന്നതിനായി രാത്രിയിൽ പ്രത്യേക വാഹന പരിശോധന നടന്നുവരികയാണ്. എ.ഐ.ക്യാമറയുടെ കണ്ണുവെട്ടിക്കാനായി
മെഡിക്കൽ കോളേജിൽ നിന്നും മോഷ്ടിച്ച വാഹനത്തിന്റെ നമ്പർ മാറ്റി അതിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. ടൗൺ പോലീസ് സ്റ്റേഷനിൽ മുമ്പും വാഹനമോഷണകേസിൽ പ്രതിയാണ് ഇയാൾ.
വാഹന പരിശോധനക്കിടെ കോഴിക്കോട് ബീച്ച് റോഡിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, ടൗൺ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ മുഹമ്മദ് സിയാദ് , ജിതേഷ് കുമാർ. സീനിയർ സിപിഓ പി.സജേഷ് കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.