Politics
ബാലസംഘം ബാപ്പുജി സ്മൃതി സദസ് സംഘടിപ്പിച്ചു
കോഴിക്കോട് :കോഴിക്കോട് ജില്ലയിലെ നാലായിരത്തിലധികം വരുന്ന ബാലസംഘം യൂണിറ്റുകളിൽ ഗാന്ധിജയന്തി ദിനത്തിൽ ബാപ്പുജി സ്മൃതി സദസ്സുകൾ സംഘടിപ്പിച്ചു.ഗാന്ധിജിയുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേ പങ്കും ഗാന്ധിജി നയിച്ച സമരങ്ങളും, എൻ സി ആർ ടി പഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റിയ ഗാന്ധിയെ കുറിച്ചുള്ള പാഠഭാഗങ്ങളും, ഗാന്ധിജിയുടെ കൊലപാതകവും ബാലസംഘം കൂട്ടുകാർ യൂണിറ്റുകളിൽ ചർച്ച ചെയ്യും.ബാപ്പുജി സ്മൃതി സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനം ടൗൺ ഏരിയയിലെ അശോകപുരത്ത് പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഒക്ടോബർ 2 ന് ഉദ്ഘാടനം ചെയ്യ്തു . ഗാന്ധിജിയെ കുട്ടികൾ ഓർമിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ സമുഹത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്.
ഗാന്ധിജിയെ കൊന്നതാണെന്ന് കുട്ടികൾക്കും എല്ലാവർക്കും ഒരു പോലെ പറയാനാകണം എന്ന് ഉത്ഘാടന പ്രസംഗത്തിൽ എം ടി കുട്ടികളെ ഓർമിപ്പിച്ചു , ചടങ്ങിൽ ജില്ലാ ജോയിൻ കൺവീനർ ദാർബിക ദാസ് അദ്ധ്യക്ഷത വഹിച്ചു.ബാലസംഘം ടൗൺ ഏരിയാ സെക്രട്ടറി അമൃത് സ്വാഗതം പറഞ്ഞു. ഏരിയാ കൺവീനർ ടി.കെ സുനിൽ കുമാർ, ജില്ലാ കോ-ഓർഡിനേറ്റർ പി.ശ്രീദേവ് ,ജില്ലാ പ്രസിഡണ്ട് സി.അപർണ ,ഒ.എം ഭരധ്വാജ്, കെ.അശ്വന്ത്, കെ.ദാമോദരൻ എന്നിവർ സംസാരിച്ചു.ഇഷ നന്ദി പറഞ്ഞു.