കോഴിക്കോട്: കോഴിക്കോട് ജില്ല പോലീസും കോമ്പിൻസേറ്റീവ് റീജിയണൽ സെന്ററും (സി ആർ സി ചേവായൂർ) സംയുക്തമായി സംഘടിപ്പിച്ച അസസ് മെൻ്റ് ക്യാമ്പും, ട്രെയിനിങ് പ്രോഗ്രാമും, അനുമോദന സദസും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കെ. സേതുരാമൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സി ആർ സി ഡയറക്ടർ ഡോക്ടർ കെ.എൻ റോഷൻ ബിജിലി അധ്യക്ഷനായി.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കെ. അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. എസ് .എസ്. എൽ. സി ,പ്ലസ് ടു പുനഃ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഹോപ്പ് പ്രോജക്ടിലെ വിദ്യാർത്ഥികളെ സി ആർ സി സൈക്കോളജി വിഭാഗത്തിന്റെയും സ്പെഷ്യൽ എജുക്കേഷൻ വിഭാഗത്തിന്റെയും നേതൃത്വത്തിൽ അസസ് മെൻറും മൂല്യനിർണയനവും നടത്തി. ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസി പ്രൊഫസർ കെ .ജിതിൻ ,സ്പെഷ്യൽ എജുക്കേഷൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: ടി .വി സുനീഷ് എന്നിവർ അസസ്മെൻ്റിന് നേതൃത്വം നൽകി. ആസാദി ക്കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ ആംഗ്യ ഭാഷയിൽ വന്ദേമാതരം ആലപിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സംഘാംഗങ്ങൾക്ക് അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ജില്ലാ പോലീസിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് ഇന്ത്യൻ ആംഗ്യ ഭാഷയിൽ പ്രത്യേക പരിശീലനം നൽകി .എബിലിറ്റി കോളേജ് ഓഫ് ഹിയറിങ് ഫാക്കൽറ്റി അബ്ദുൽ വഹാബ് ക്ലാസുകൾക്ക് നേതൃത്വം നൽകി .കോഴിക്കോട് സിറ്റി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ എ . ഉമേഷ് ,ചിൽഡ്രൻ ആൻഡ് പോലീസ് പ്രൊജക്റ്റ് ജില്ലാ കോഡിനേറ്റർ എൻ. രാധാകൃഷ്ണൻ, ഹോപ്പ് കോഡിനേറ്റർ ഫിറോസ് , അധ്യാപികമാരായ ബ്രിജുല , ശശികല ,മെന്റർമാരായ മുനീർ, അശ്രീന ഷുഹൈബ് എന്നിവർ നേതൃത്വം നൽകി.