KERALAlocaltop news

വന്യജീവി ആക്രമണം, നഷ്ടപരിഹാരത്തുക അടിയന്തരമായി നൽകണം. കർഷക കോൺഗ്രസ്

കോഴിക്കോട് :

വന്യജീവി ആക്രമണത്തിനിര യായവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരത്തുക അടിയന്തരമായി നൽകണമെന്നും താമരശ്ശേരി ചുരത്തിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിടത്തും പരിസരപ്രദേശങ്ങളിലും ആവശ്യമായ മുൻകരുതലും അനുബന്ധ സാഹചര്യങ്ങളും ഒരുക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

നഷ്ടപരിഹാരമായി, 2021 ജൂൺ മുതലുള്ള കുടിശ്ശിക കൊടുക്കാനുള്ളത് 15 കോടിയിലധികമാണ്.

സർക്കാരും വനവകുപ്പും വന്യമൃഗ അക്രമണങ്ങളിൽ നിസംഗത പുലർത്തുകയാണ്.
വന്യമൃഗങ്ങളെ സ്വയം പ്രതിരോധിക്കുവാൻ അവകാശമില്ലാത്തിടത്ത് അവമൂലം ഉണ്ടാകുന്ന എല്ലാ നാശനഷ്ടത്തിനും ഉത്തരവാദി സർക്കാരാ ണെന്ന് 2017ൽ ബഹു ഹൈക്കോടതി ജസ്റ്റിസ് ബി കമാൽപാഷയും, വന്യമൃഗങ്ങളിൽ നിന്ന് കർഷകർക്കും അവരുടെ സ്വത്തുക്കൾക്കും വനാതിർത്തിയിൽ സംരക്ഷണം ഒരുക്കണമെന്ന് 2021ൽ ബഹു ഹൈക്കോടതി ജസ്റ്റിസ്സ് ദേവൻ രാമചന്ദ്രനും വിധിച്ചിട്ടുണ്ട്.

ജനങ്ങളെ കുരുതി കൊടുത്തല്ല, മൃഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത്.
കാട്ടിൽ കയറുന്ന മനുഷ്യർക്കെതിരെ കേസെടുക്കുന്ന വനവകുപ്പിനെ പോലെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അവയുടെ ഉടമസ്ഥരും പരിപാലകരുമാ യിരിക്കുന്ന വനവകുപ്പിനെതിരെ കേസെടുക്കണം.
മന്ത്രിയെന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വം വനത്തെയും വന്യജീവികളെയും സംരക്ഷിക്കുകയെന്നതാണെന്ന് പറഞ്ഞ വനവകുപ്പ് മന്ത്രി ആത്മാഭിമാനമുണ്ടെങ്കിൽ രാജിവെക്കണം.

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഹോട്ട് സ്പോട്ടുകളിൽ ഒന്നായ താമരശ്ശേരി ചുരത്തിനും പരിസരപ്രദേശങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും, ആവശ്യമായ ഫോഴ്സിനെ വിന്യസിപ്പിച്ച് പെട്രോളിങ് ശക്തമാക്കുകയും സ്ഥലത്തെ ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ വാഹനമനുവദിക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്യണം

വന്യമൃഗ ശല്യം മനുഷ്യജീവനും സ്വത്തിനും ഭീഷണിയായി തുടർന്നിട്ടും അതു പ്രതിരോധിക്കുവാൻ വനവകുപ്പും, നഷ്ടപരിഹാരത്തുക നൽകാൻ സർക്കാരും വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ കർഷക കോൺഗ്രസ് ശക്തമായ സമരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close