കോഴിക്കോട്: കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ്സ് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധ യോഗം നടത്തി . വയനാട്ടിലെ പുൽപ്പള്ളിയിൽ ഒരു ക്ഷേത്രത്തിൽ നടന്ന ഉത്സവം കാണാനെത്തിയ ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനിയറിങ്ങ് വിഭാഗത്തിലെ അജിത്ത് എന്ന സൈനികനെ ക്രൂരമായി മർദിച്ച് അവശനാക്കിയതിൽ പ്രതിഷേധിച്ച് കേരളാസ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ശക്തമായി പ്രതിക്ഷേധിച്ചു . യോഗത്തിൽ
ജില്ലാ പ്രസിഡന്റ് കേണൽ പി ജയദേവൻ ,അധ്യക്ഷത വഹിച്ച യോഗത്തിൽ സിക്രട്ടറി പ്രകാശൻ കാക്കൂർ സ്വാഗതം ആശംസിച്ചു. സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗങ്ങളായ മോഹൻ പട്ടോന , അജിത്കുമാർ ഇളയിടത്ത് , എ ബാലൻ നായർ , മേജർ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു . രാജ്യം കാക്കുന്ന സൈനികന് ഈ അവസ്ഥ ആണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നു കൂടെ ചിന്തിക്കണമെന്ന്ന്നും യോഗം വിലയിരുത്തി , ഈ സംഭവത്തെപ്പറ്റി നിഷ്പക്ഷമായ അന്വേഷണം നടത്തണ മെന്നും യോഗം സർക്കാരിനോട് ആവശ്യപെട്ടു . മുക്കാട്ട് രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.