കോഴിക്കോട് :
19-) മത് ദക്ഷിണ പശ്ചിമ മേഖലാ തായ്ക്വാൺഡോ (ഐ.ടി.എഫ്) ചാമ്പ്യൻഷിപ്പ് ദേവഗിരി സി.എം.ഐ പബ്ളിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ഉത്തര മേഖലാ ഐ ജി കെ. സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ജോസ്സി ചെറിയാൻ സ്വാഗതം പറയുകയും, ജനറൽ സെക്രട്ടറിയും, സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ ആദ്യത്തെ 8th ഡിഗ്രീ ബ്ളാക്ക് ബെൽറ്റ് നേടുകയും ചെയ്ത മാസ്റ്റർ രചന നന്ദി പറയുകയും ചെയ്തു. സ്പാറിങ്ങ്, തുൾസ്, ഗ്രൂപ് തുൾസ, സെൽഫ് ഡിഫൻസ് ടെക്നിക്ക് എന്നീ ഇനങ്ങളിലായി 8 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച 444 മൽസരാർത്ഥികൾ പങ്കെടുക്കുന്നു ഉദ് ഘാടനത്തോടനുബന്ധിച്ച് കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുമുളള മൽസരാർത്ഥികൾ അവതരിപ്പിച്ച ഡെമോൺസ്ട്രേഷൻ അത്യന്തം ആവേശകരമായിരുന്നു ഇന്നത്തെ മൽസരങ്ങൾ അവസാനിച്ചപ്പോൾ കർണ്ണാടക: 37 സ്വർണ്ണ മെഡലുകൾ നേടി ഒന്നാം സ്ഥാനവും, കേരളം 20 സ്വർണ മെഡലുകൾ നേടി 2 സ്ഥാനവും, ഗോവ 5 സ്വർണ്ണ മെഡലുകൾ 3- സ്ഥാനവും കരസ്ഥമാക്കി നാളെ വൈകിട്ട് മൽസരം സമാപിക്കും. സമ്മാനദാനം തായ്ക്വാൺഡോ അസോ. ഓഫ് ഇൻഡ്യ പ്രസിഡൻറ്റം, ഐ.ടി.എഫ് എക്സിക്യൂട്ടീവ് ബോർഡ് അംഗവു ആയ ഗ്രാൻഡ്
മാസ്റ്റർ രാജേന്ദ്രൻ ബാലൻ, ഏഷ്യൻ തായ്വോൺഡോ ഫെഡറേഷൻ അച്ചടക്ക സമിതി ചെയർമാനും, തായ്വോൺഡോ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ വൈസ് പ്രസിഡൻറുമായ ആയ മാസ്റ്റർ അബ്ദു റഹമാൻ, മാസ്റ്റർ രചന എന്നിവർ നിർവ്വഹിക്കും: