top news

ജോലിതട്ടിപ്പില്‍ റഷ്യന്‍ സൈന്യത്തിലെത്തിയ എല്ലാ ഇന്ത്യക്കാരെയും ഒഴിവാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ്

മോസ്‌കോ: ജോലിതട്ടിപ്പില്‍ പെട്ട് റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരെ ഒഴിവാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു പുടിന്റെ ‘ഉടനടി’ നടപടി.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുടിനോട് ഇക്കാര്യം സൂചിപ്പിച്ചത്. മറുപടിയായി ഉടന്‍ തന്നെ യുദ്ധമുഖത്തിലെ എല്ലാ ഇന്ത്യക്കാരെയും ഒഴിവാക്കാനുളള തീരുമാനം പുടിന്‍ എടുക്കുകയായിരുന്നു. ഇതോടെ ഈ വിഷയത്തില്‍ വലിയ നയതന്ത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ.

മോദിയുമായി ഊഷ്മള ബന്ധം സൂക്ഷിക്കുന്ന പുടിന്‍ റഷ്യയിലെത്തിയ ഉടന്‍ തന്നെ മോദിയെ പ്രശംസ കൊണ്ട് മൂടുകയും മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിന്‍ പറഞ്ഞപ്പോള്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തിയത് വലിയ നേട്ടമാണെന്നും പുടിനോട് മോദി പറഞ്ഞു.

വലിയ ശമ്പളമുള്ള ജോലി വാഗ്ദാനത്തില്‍ കബളിക്കപ്പെട്ടാണ് ഇന്ത്യക്കാരായ നിരവധി യുവാക്കള്‍ റഷ്യയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ റഷ്യയില്‍ എത്തിയശേഷം ഇവരെ യുക്രെയ്ന്‍ യുദ്ധമേഖലയിലേക്ക് നിര്‍ബന്ധിതമായി പറഞ്ഞുവിടുകയായിരുന്നു. ഇതുവരെ ഗുജറാത്ത്, ഹൈദരാബാദ് സ്വദേശികളായ രണ്ട് യുവാക്കള്‍ ഇത്തരത്തില്‍ യുദ്ധമേഖലയില്‍ മരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സ്വദേശികള്‍ റഷ്യയില്‍ നിന്ന് പങ്കുവെച്ച വീഡിയോയും കേരളത്തിലെ അഞ്ചുതെങ്ങ് സ്വദേശികളുടെ വാര്‍ത്തകളുമെല്ലാം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

നേരത്തെ തിരുവനന്തപുരത്ത് നിന്നും റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. റഷ്യന്‍ യുദ്ധഭൂമിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. റഷ്യയില്‍ നിന്ന് നാട്ടിലെത്തിയവര്‍ സിബിഐയ്ക്ക് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ ഇടനിലക്കാരന്‍ പ്രിയനും സഹായി അരുണും അറസ്റ്റിലായത്. സിബിഐയുടെ ദില്ലി യൂണിറ്റ് തിരുവനന്തപുരത്തുവെച്ചാണ് ഇരുവരേയും പിടികൂടിയത്.

ഏഴ് ലക്ഷത്തോളം രൂപ നാട്ടില്‍ നിന്നും പ്രിയന് കൈമാറിയെന്ന് റഷ്യയില്‍ രക്ഷപ്പെട്ടെത്തിയവരും ബന്ധുക്കളും സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടന്നത്.

More news; രാമനാട്ടുകര ജ്വല്ലറി മോഷണം: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close