പിണറായി: എസ് എഫ് ഐ ആത്മാര്‍ഥമായ സ്വയം വിമര്‍ശനം നടത്തേണ്ട കാലമാണിതെന്ന് എഴുത്തുകാരന് ബെന്യാമിന്. എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദത്തില്‍പ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തിയാണ് ബെന്യാമിന് എസ് എഫ് ഐയെ രൂക്ഷമായി വിമര്‍ശിച്ചത്.
പ്രവര്‍ത്തകരും ഭാരവാഹികളും ചെയ്യുന്ന കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കുകയും ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന കാലമാണിത്. എല്ലാകാലത്തും മാധ്യമവിചാരണയും വലതുപക്ഷ പ്രചാരണവും നടന്നിട്ടുണ്ട്. വളരെ സൂക്ഷ്മതയോടെയും സംശുദ്ധിയോടും രാഷ്ട്രീയബോധത്തോടും ജാഗ്രതയോടും കൂടി സമൂഹത്തിലിടപെടുകയും പോരാടുകയും ചെയ്യേണ്ട കാലമാണിത്. പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന് പുറത്തേക്ക് പറഞ്ഞാലും എന്നോട് വിയോജിച്ചാലും അങ്ങനെയല്ല എന്നതാണ് യാഥാര്‍ഥ്യം. പഴയ കാലത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കലാലയം നല്‍കിയിരുന്ന സ്വീകാര്യത വലുതായിരുന്നു. ഇന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയാവുന്ന എത്ര എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാംപസുകളിലുണ്ടെന്ന് ആത്മപരിശോധന നടത്തണം-ബെന്യാമിന് പറഞ്ഞു.
സി വി വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, പ്രസിഡന്റ് കെ അനുശ്രീ, സംഘാടക സമിതി ചെയര്മാന് കെ ശശിധരന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശരത് രവീന്ദ്രന്, ടി പി അഖില, ഇ അഫ്സല്, വി വിചിത്ര, വൈഷ്ണവ് മഹേന്ദ്രന്, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി കെ ശ്യാമള, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന് എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz