top news

അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതില്‍ പ്രതിസന്ധിയെന്ന് ഡി കെ ശിവകുമാര്‍; പുഴയിലെ അടിയൊഴുക്ക് വില്ലനാകുന്നു

ബെംഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. അതേസമയം പ്രതികൂല സാഹചര്യങ്ങളാണെങ്കിലും രക്ഷാദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ ഇനിയും തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.

ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലാണ് നിലവില്‍ പുഴയിലെ ഒഴുക്ക്. ഈ സാഹചര്യത്തില്‍ പുഴയില്‍ ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും പരിശോധന.

More news; ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി ; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു

അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.ജൂലൈ 16ന് കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിലാണ് മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരെ കാണാതായത്. അര്‍ജുനായി ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close