top news
‘ഞാനും നിങ്ങളും സിനിമാപ്രവര്‍ത്തകരും തിരുത്തല്‍ ആഗ്രഹിക്കുന്നുണ്ട്; എല്ലാ മേഖലയിലും ഇല്ലേ ഇത്’

ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകളില്‍ വിളിച്ചാല്‍ സഹകരിക്കുമെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ”എന്തുകൊണ്ട് കാലതാമസം ഉണ്ടായി എന്ന് ചോദിക്കേണ്ടി വന്നല്ലോ. ഇത്ര ഗൗരവമുള്ള കാര്യങ്ങള്‍ അവരുടെ തന്നെ അറിവില്‍ എത്തുന്നത് ഇപ്പോള്‍ ആയിരിക്കും. എല്ലാ മേഖയിലും ഇല്ലേ ഇത്. പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടല്ലോ” സുരേഷ് ഗോപി വ്യക്തമാക്കി.
റിപ്പോര്ട്ടിന്മേല് നടപടികളുണ്ടാകും. സിനിമയാല്‍ ബാധിക്കപ്പെട്ട ചിലര്‍ പവര്‍ ഗ്രൂപ്പുകളെ കുറിച്ച് മുന്‍പും പറഞ്ഞിട്ടുണ്ട്. നാലഞ്ചു മാസം മുന്‍പ് മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് വേറെ ചില പവര്‍ സെന്റേഴ്സ് വന്നിരുന്നു. അതില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാവണം. അതിനാണ് ഒരു ഭരണം ഉള്ളത്. തിരുത്തല്‍ ഞാനും നിങ്ങളും ആഗ്രഹിക്കുന്നുണ്ട്. സിനിമാപ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.