കോഴിക്കോട് : സമയോചിതമായ പ്രാദേശിക ഇടപെടലുകളെ തുടർന്ന് ജീവഹാനി നഷ്ടപ്പെട്ടില്ല എന്നതിൻ്റെ പേരിൽ, വിലങ്ങാടിൻ്റെ നൂറ് കോടിയിൽ അധികം വരുന്ന നഷ്ടത്തെ സർക്കാർ കാണാതെ പോകരുതെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയൻ.
ഈ മേഖലയിലെ ബാങ്ക് വായ്പ തിരിച്ചടവ് കൊള്ള നിർത്തി വെക്കണം. കാലവർഷത്തിൽ കനത്ത കൃഷിനാശം നേരിട്ട ജില്ലയിലെ കർഷകർക്ക് കാർഷിക വായ്പകളിൽ പലിശ ഇളവ് നൽകിക്കൊണ്ട് വായ്പ തിരിച്ചടവ് കാലയളവ് ദീർഘിപ്പിച്ച് നൽകാൻ സർക്കാർ തയ്യാറാകണമെന്നും കർഷക കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
. ജില്ലാ പ്രസിഡൻറ് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. പി. സി. ഹബീബ് തമ്പി, രവീഷ് വളയം, ബോസ് ജേക്കബ് , എൻ പി. വിജയൻ, സണ്ണി കാപ്പാട്ടുമല, രാജശേഖരൻ, ജോസ് കാരിവേലി, അഗസ്റ്റിൻ ജോസഫ് , കെ. സി. ഇസ്മാലുട്ടി,രാജൻ ബാബു, സി. എം. സദാശിവൻ, അസ്ലം കടമേരി, പാപ്പച്ചൻ കൂനംതടം,കമറുദ്ദീൻ അടിവാരം, അഗസ്റ്റിൻ മഠത്തിപറമ്പിൽ,സുനിൽ പ്രകാശ് എന്നിവർ സംസാരിച്ചു.