top news

മുണ്ടക്കൈയിലെ കുട്ടികള്‍ക്ക് ഇന്ന് മേപ്പാടിയില്‍ പ്രവേശനോത്സവം ; കുട്ടികളുടെ വിദ്യഭ്യാസത്തിന് ഒരു കുറവും വരുത്തില്ല – വി ശിവന്‍കുട്ടി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുണ്ടക്കൈയിലേയും വെള്ളാര്‍മലയിലേയും കുട്ടികള്‍ക്കായുളള പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ പ്രതികരണം. 614 കുട്ടികളുടെ പ്രവേശനം ഇന്ന് മേപ്പാടിയിലാണ് നടക്കുന്നത്. മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകളിലാണ് കുട്ടികളെ സ്‌കൂളിലെത്തിച്ചത്.

താത്കാലികമായി അഡീഷണല്‍ ക്ലാസുകള്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ പഠന സാമഗ്രികള്‍ നല്‍കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂളില്‍ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആഹ്‌ളാദം അതിര് കടക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളുടെ മനസിലെ ദുഃഖം മാറ്റാനാണ് ആഘോഷം. ഉടനെ സ്ഥിരസൗകര്യം ഒരുക്കും.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

കൗണ്‍സിലിങ് ഉള്‍പ്പടെ വിഷയങ്ങളില്‍ ഇടപെടുന്നുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. കൂടുതല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. എല്ലാ കാര്യങ്ങളും പുനഃസ്ഥാപിക്കും. തകര്‍ന്ന് പോകാത്ത കെട്ടിടം അങ്ങനെ തന്നെ നിലനിര്‍ത്തും. സ്മാരകമായി നിലനിര്‍ത്തണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close