കോഴിക്കോട് : തിരുവനന്തപുരം സ്വദേശിയായ ഡോക്ടറോട് കാസർഗോഡ് സ്വദേശിനിയായ ഇർഷാന എന്ന യുവതിയെ വിവാഹം കഴിച്ചു തരാം എന്ന് വാഗ്ദാനം നൽകി 2024 ഫെബ്രുവരി മാസം കോഴിക്കോട് റെയിൽവെ സ്റ്റേഷനിനടുത്തുള്ള ലോഡ്ജിൽ വെച്ച് വിവാഹ നാടകം നടത്തുകയും, 5,60,000/- രുപയും, രണ്ട് പവന്റെ താലിമാലയും കൈക്കലാക്കുകയും, പരാതിക്കാരന്റെ ടാബും മൊബൈൽ ഫോണും അടങ്ങിയ ബാഗ് സൂക്ഷിച്ചുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരൻ നടക്കാവിലെ പള്ളിയിൽ നിസ്കരിക്കാൻ പോയ സമയം ബാഗുമായി കടന്ന് കളഞ്ഞ പ്രതികളിൽ രണ്ടാം പ്രതിയായ മലപ്പുറം എടയാറ്റൂർ സ്വദേശികളായ വെമ്മുള്ളിൽ വീട്ടിൽ മജീദ് (49 ), നാലാം പ്രതിയായ ചെട്ടിയാൻ തൊടി വീട്ടിൽ മുഹമ്മദ് സലിം, (38 ) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ കാസർഗോഡ് സ്വദേശിനിയായ ഇർഷാനയെ നേരത്തെ അറസ്റ്റ് ചെയ്തതിൽ കോടതി റിമാന്റെ് ചെയ്തിരുന്നു.
ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ പ്രതികൾ മുങ്ങുകയായിരുന്നു. ഇന്നലെ സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ലൊക്കേഷൻ മനസ്സിലാക്കുകയും നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു K ജോസിന്റെ നിർദ്ദേശപ്രകാരം ASI ശ്രീകാന്ത്, SCPO നിഖിൽ എന്നിവർ ചേർന്ന് പ്രതികളെ കൊളത്തൂർ സ്റ്റേഷൻ പരിധിയിലെ പുലാമന്തോളിനടുത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റെ് ചെയ്തു.