BusinessTechnologytop news
എച്ച് പി പുതിയ ഓമെൻ ലാപ്പ്ടോപ്പുകൾ പുറത്തിറക്കി
ഹാർഡ്വെയർ സാങ്കേതിക വിദ്യകളാണ് ഓമെൻ ലാപ്പ്ടോപ്പുകൾ വാഗ്ദാനം ചെയ്യുന്നത്
ടോപ്പുകളാണ് പുറത്തിറക്കുന്നത്. മികച്ച ഗെയിമിങ്ങിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഇവ. ലാപ്‌ടോപ്പിന്റെ ഫാന്‍ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും താപ നിയന്ത്രണത്തിനുമായി ഐആര്‍ തെര്‍മോപൈല്‍ സെന്‍സറും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റല്‍ പ്രൊസസറോട് കൂടിയ ഓമെന്‍ 15ന് 79,999 രൂപയും പവലിയന്‍ 16ന് 70,999 രൂപയുമാണ് പ്രാരംഭവില. എഎംഡി പ്രൊസസറോട് കൂടിയ ഓമെന്‍ 15ന് 75,999 രൂപയും പവലിയന്‍ 16ന് 59,999 രൂപയുമാണ് വില.
ഈ അഭൂതപൂര്‍വമായ സമയത്ത് 64% ആളുകളും വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ തുടങ്ങിയതായി എച്ച്പി പഠനം കണ്ടെത്തി. അതുകൊണ്ട് തന്നെ ഗെയിംപ്ലേ അനുഭവം അടുത്ത തലത്തിലേക്ക് എത്തിക്കുന്ന ഹാര്‍ഡ്വെയര്‍ സാങ്കേതികവിദ്യകളാണ് ഓമെന്‍ ലാപ്‌ടോപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്. എന്‍വിഡിയ ജിഫോഴ്സ് ആര്‍ടിഎക്‌സ് 2070 വരെയുള്ള സൂപ്പര്‍ മാക്‌സ് ക്യു ഡിസൈന്‍ ഗ്രാഫിക്‌സ്, 32 ജിബി വരെയുള്ള ഡിഡിആര്‍4 റാം, 1 ടിബി എസ്എസ്ഡി വരെ സ്റ്റോറേജ് എന്നിവയാണ് സവിശേഷതകള്‍. പത്താം തലമുറ ഇന്റല്‍ കോര്‍ ഐ7 എച്ച്-സീരീസ് പ്രോസസ്സര്‍, എഎംഡി റൈസണ്‍ 7 എച്ച്-സീരീസ് പ്രോസസ്സര്‍ എന്നീ കോണ്‍ഫിറേഷനുകളില്‍ ലാപ്‌ടോപ് ലഭ്യമാണ്. 12.5 മണിക്കൂര്‍ വരെയാണ് ബാറ്ററി ലൈഫ്.
ഏറ്റവും ചെറിയ 15 ഇഞ്ച് ഗെയിമിംഗ് ലാപ്ടോപ്പാണ് ഓമെന്‍15. 180 ഡിഗ്രി ഫ്‌ലാറ്റ് ഹിഞ്ച് ഡിസൈന്‍ സ്‌റ്റെബിലിറ്റി വര്‍ദ്ധിപ്പിക്കുന്നു. വിവിധ കോണ്‍ഫിഗറേഷനുകളില്‍ ഒ.എല്‍.ഇ.ഡി, എഫ്.എച്.ഡി 300 ഹെഡ്‌സ്, എന്‍വിഡിയ ജി-സിന്‍ക് സാങ്കേതികവിദ്യ വരെയുള്ള ഡിസ്‌പ്ലെ ഓപ്ഷനുകളുണ്ട്. എച്ച്ഡി, ഫോര്‍കെ ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്നതിന് തണ്ടര്‍ബോള്‍ട്ട് 3 സംവിധാനമുണ്ട്. 8% ചെറുതും 11% കനംകുറഞ്ഞതുമായ ഫ്രെയിമുള്ളതാണ് ഓമെന്‍15 ലാപ്ടോപ്പ്. മൈക്ക സില്‍വര്‍, ഷാഡോ ബ്ലാക്ക് എന്നി നിറങ്ങളില്‍ ലഭ്യമാണ്. ആര്‍ജിബി കീ ലൈറ്റിങ് സംവിധാനവുമുണ്ട്. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ്, കണ്ടന്റ് ക്രിയേറ്റിങ് എന്നിവയുള്‍പ്പെടെയുള്ള ജോലികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് എച്ച്പി പവലിയന്‍16. കമ്പനിയുടെ ആദ്യത്തെ 16 ഇഞ്ച് ഡയഗണല്‍ ഗെയിമിംഗ് പിസിയാണിത്. പത്താം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രോസസര്‍, എന്‍വിഡിയ ജിഫോഴ്സ് ജിടിഎക്‌സ് 1660 ടിഐ ഗ്രാഫിക്‌സ്, ഐപിഎസ് ലെവല്‍ ഡിസ്പ്ലേ എന്നിവയാണ് സവിശേഷതകള്‍. വൈഫൈ വെര്‍ഷന്‍ 6 ആണ് സജ്ജീകരിച്ചിരിക്കുന്നത്.
20 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുന്ന എച്ച്പി എക്‌സ്1000 വയര്‍ലെസ് ഗെയിമിംഗ് ഹെഡ്സെറ്റും, പിക്സ് ആര്‍ട്ടിനൊപ്പം വികസിപ്പിച്ചെടുത്ത ഓമെന്‍ വെക്ടര്‍ മൗസും ഇതോടോപ്പം എച്ച്പി അവതരിപ്പിച്ചു. ആളുകളുടെ ഗെയിമിംഗ് രീതി മനസ്സിലാക്കി രൂപകല്‍പ്പന ചെയ്ത മികച്ച ആക്സസറികളാണ് ഇവ. ഓമെന്‍ വെക്റ്റര്‍ മൗസിന് 3999 രൂപയും എച്ച്പി എ/പി/എക്‌സ് 1000 വയര്‍ലെസ് ഹെഡ്‌സെറ്റിന് 7999 രൂപയുമാണ് വില. എല്ലാ എച്ച്പി സ്റ്റോറുകളിലും ഓണ്‍ലൈന്‍ സ്റ്റോറിലും(hp.com/in) ഇവ ലഭ്യമാണ്.