
തിരുവനന്തപുരം:
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി സെൻ്റ്. ജോസഫ്‌സ് എൽ പി സ്കൂളിലെ അധ്യാപികയായ അലീന ബെന്നി മരണപ്പെട്ട സംഭവത്തിൽ സമഗ്ര മായ അന്വേഷണം നടത്തണമെന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി സർക്കാരി നോട് ആവശ്യപ്പെട്ടു. അഞ്ച് വർഷമായി അധ്യാപക ജോലി ചെയ്യുന്ന അലീന ബെന്നിയുടെ നിയമനം സംബന്ധിച്ച് മാനേജ്‌മെൻ്റ് നടത്തിയ കള്ളക്കളികളും നിയമനത്തിനായി പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയിലുൾപ്പെടുത്തണം . താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി യുടെ കീഴിലാണ് ഈ വിദ്യാലയം. മുത്തോറ്റിക്കൽ നസ്രത്ത് എൽ പി സ്കൂളിൽ 2021 ൽ നിലവിലില്ലാത്ത തസ്‌തികയിൽ നിയമനം നടത്തി അധ്യാപികയെ കബളി പ്പിക്കുകയാണ് മാനേജ്‌മെൻ്റ് ചെയ്‌തത്. താൻ ജോലി ചെയ്‌ത കാലത്തെ നിയമനം പിൻവലിക്കാൻ 2024 ൽ അധ്യാപികയോട് സത്യപ്രസ്‌താവന വാങ്ങിയത് എന്ത് സമ്മർദ്ദം ചെലുത്തിയാണെന്നതും പരിശോധിക്കേണ്ടതുണ്ട്. 2024 ജൂണിൽ കോടഞ്ചേരിയിൽ നിയമനം നൽകുകയും നിയമപ്രകാരം നൽകേണ്ട രേഖകൾ സമർപ്പിക്കാൻ വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥർ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും 2025 ജനുവരി വരെ നൽകാതെയിരിക്കുകയും ചെയ്‌തു. മാനേജ്‌മെൻ്റിൻ്റെ ഈ ചെയ്തിക ളെല്ലാം അധ്യാപികയെ കടുത്ത മാനസിക പ്രയാസത്തിലേക്ക് തള്ളിവിട്ടു എന്നത് നിസ്തർക്കമാണ്. കേരളത്തിലെ എയ്‌ഡഡ് സ്‌കൂൾ മേഖലയിൽ നിയമവിരുദ്ധമായ നിലപാടുകൾ തുടരുകയും പാവപ്പെട്ട അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന മാനേജ്‌മെന്റുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീക രിക്കണമെന്ന് പ്രസിഡൻ്റ് ഡി സുധീഷ്, ജനറൽ സെക്രട്ടറി ടി കെ എ ഷാഫി എന്നിവർ പ്രസ്താവനയിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.