
കോഴിക്കോട്: രാജ്യത്തെ ബി-സ്‌കൂളുകള്‍ക്കായുള്ള എസ്ബിഐ ലൈഫിന്റെ ഐഡിയേഷന്‍ എക്‌സ് 2.0 കോഴിക്കോട് ഐഐഎമ്മില്‍നിന്ന് ആരംഭിച്ചു. ഇന്‍ഷുറന്‍സ് മേഖലയും രാജ്യത്തെ ഭാവി ബിസിനസ്സ് നേതാക്കളും തമ്മിലുള്ള സഹകരണം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബി-സ്‌കൂളുകള്‍ക്കായി ആരംഭിച്ച പ്രത്യേക സംരംഭമാണ് ഐഡിയേഷന്‍എക്‌സ്. ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താനും പുതുമകള്‍ കൊണ്ടുവരാനും യുവപ്രതിഭകളെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോമാണിത്. രണ്ടാം പതിപ്പ് കൂടുതല്‍ വിപുലീകരിച്ച് രാജ്യത്തെ മുന്‍നിര 100 ബി-സ്‌കൂളുകളിലേക്കും 25,000-ത്തിലധികം വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കും.. നൂതന ചിന്താഗതിക്കാരായ യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുതിനോടൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനുള്ള അവസരം സൃഷ്ടിക്കുന്നതാണ് പരിപാടി. ഇന്‍ഷുറന്‍സ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ പുതുതലമുറയ്ക്ക് ഇത് പ്രചോദനമാകും.
രാജ്യത്തെ മറ്റ് പ്രമുഖ ബി-സ്‌കൂളുകളായ എന്‍എംഐഎംഎസ് മുംബൈ, ഐഐഎം ലഖ്നൗ, സേവിയര്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് മാനേജ്‌മെന്റ് ഭുവനേശ്വര്‍ എന്നിവിടങ്ങളിലും പരിപാടി നടക്കും. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് സോണല്‍ ഡയരക്റ്റര്‍ സന്തോഷ് ചാക്കോയും ചീഫ് ഒഫ് ബ്രാന്‍ഡ് രവീന്ദ്ര ശര്‍മയും വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. കോളേജ് തലത്തില്‍ നവീന കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലെ ഭാവിയെ രൂപപ്പെടുത്താന്‍ ശേഷിയുള്ള ആശയങ്ങള്‍ വികസിപ്പിക്കുതിനുള്ള ഇടമൊരുക്കാനും പദ്ധതി സഹായിക്കും.




