
കോഴിക്കോട്: മഴയത്ത് റോഡിലുണ്ടായിരുന്ന കുഴി കാണാതെ ഓട്ടോ കുഴിയിൽ വീണ് മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
റോഡിലെ കുഴി മൂടാത്തതിനെതിരെ
പരാതി നൽകിയിട്ടും കസബ പോലീസ് കേസെടുത്തില്ലെന്നും ഡ്രൈവർ സുഭിരാജ് പറഞ്ഞു. പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സുഭിരാജ്.
കല്ലൂത്താംകടവ് – പുതിയ പാലം റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.
ഓഗസ്റ്റ് 26 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും




