KERALAlocaltop news

മാധ്യമപ്രവർത്തകർക്ക് കേന്ദ്ര പെൻഷൻ വേണം:സീനിയർ ജേണലിസ്‌റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ

 

തിരുവനന്തപുരം: വിരമിച്ച മാധ്യമ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതി ഏർപ്പെടുത്തണമെന്ന് സീനിയർ ജേണലിസ്‌റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ സമാപിച്ച മുതിർന്ന മാധ്യമ പത്രപ്രവർത്തകരുടെ അഖിലേന്ത്യാ സമ്മേളനമാണ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്.
മുതിർന്ന മാധ്യമ പ്രവർത്തകർക്ക് രാജ്യവ്യാപകമായി ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കണമെന്നും നിർത്തലാക്കിയ റെയിൽവേ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംഘടനയുടെ പ്രസിഡന്റായി സന്ദീപ് ദീക്ഷിതും (ഡൽഹി) ജനറൽ സെക്രട്ടറിയായി എൻ.പി. ചെക്കുട്ടിയും (കേരളം) തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ:
ആനന്ദം പുലിപാലു പുല-തെലങ്കാന,സുഹാസിനി പ്രഭു ഗാവോങ്കർ-ഗോവ, ഡോ.ടി. ജനാർദ്ദനൻ – ആന്ധ്ര, ചന്ദർ പ്രകാശ് ഭരദ്വാജ് – മധ്യപ്രദേശ് (വൈസ് പ്രസിഡന്റുമാർ ), കെ. ശാന്തകുമാരി – കർണാടക, കാനു നന്ദ – ഒഡീഷ, ആർ. രംഗരാജ് -തമിഴ്നാട്, ഡോ. ജയപാൽ പരശുറാം പട്ടീൽ – മഹരാഷ്ട്ര ( സെക്രട്ടറിമാർ ) കെ.പി. വിജയകുമാർ-കേരളം (ട്രഷറർ) .
സമാപന സമ്മേളനം ഗോവ – മിസോറാം മുൻ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, മുൻ കേന്ദ്ര മന്ത്രി പ്രഫ.കെ.വി. തോമസ്, എസ് ജെ എഫ് ഐ പ്രസിഡന്റ് സന്ദീപ് ദീക്ഷിത്, ജനറൽ സെക്രട്ടറി എൻ.പി. ചെക്കുട്ടി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Close