KERALAlocalOtherstop news

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

യോഗം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒക്ടോബർ അവസാന വാരം നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈ.എം.സി.എയില്‍ ചേര്‍ന്ന യോഗം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി.

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂര്‍ ശങ്കരന്‍, റോബിന്‍ പീറ്റര്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, നഗരസഭ കൗണ്‍സിലര്‍ കെ. ജാസിംകുട്ടി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ജയവര്‍മ, വിവിധ രാഷ്ട്രീയ കക്ഷികളുടെയും ട്രേഡ് യൂണിയനുകളുടെയും നേതാക്കളായ ജോസഫ് എം. പുതുശേരി, കെ.കെ. റോയിസണ്‍, എസ്. ഹരിദാസ്, ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ, ടി.എം. ഹമീദ്, തോമസ് ജോസഫ്, ബി. ഹരിദാസ്, പി.കെ. ജേക്കബ്, രാജു നെടുവംപുറം, വിക്ടര്‍ ടി. തോമസ്, ദീപു ഉമ്മന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ്‌ ഹാജി അഷ്‌റഫ് അലങ്കാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാം ചെമ്പകത്തില്‍, കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍ എന്നിവര്‍ പ്രസംഗിച്ചു.

തിരിച്ചടവ് മുടങ്ങിയ സ്വർണ്ണപ്പണയ വായ്പയിൽ, ഉരുപ്പടികൾ ലേലം ചെയ്യുകയാണെങ്കിൽ ഉപഭോക്താവിന് ലഭിക്കേണ്ട അവകാശങ്ങൾ

ടി. സക്കീര്‍ ഹുസൈന്‍ ചെയര്‍മാനും കെ.പി റെജി വര്‍ക്കിങ് ചെയര്‍മാനും സുരേഷ് എടപ്പാള്‍ വൈസ് ചെയര്‍മാനും ബോബി ഏബ്രഹാം ജനറല്‍ കണ്‍വീനറും ബിജുകുര്യന്‍, ജി. വിശാഖന്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close