KERALAlocaltop newsVIRAL

പട്ടാളപ്പള്ളി മുതൽ ലൈബ്രറി വരെ ബസ് ഓട്ടോ വാഹന ഗതാഗതം നിരോധിച്ചതിൽ പ്രതിഷേധിച്ചു

കോഴിക്കോട് :
കോഴിക്കോടിൻ്റെ ചരിത്രപരമായ വാണിജ്യ സിരാകേന്ദ്രമായ മിഠായ് തെരുവിൽ പട്ടാളപ്പള്ളി മുതൽ ലൈബ്രറി വരെ ബസ് ഓട്ടോ സ്വകാര്യ വാഹന ഗതാഗതം ഒരു മുന്നറിയിപ്പുമില്ലാതെ നിരോധിച്ച പോലീസ് കോർപ്പറേഷൻ നടപടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മിഠായ്തെരുവ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ആയിരക്കണക്കിന്നു ആളുകൾ വന്നിറങ്ങുന്ന സ്ഥലം ഒരു മുന്നറിയിപ്പും തരാതെ, കച്ചവടക്കാരോട് ആലോചിക്കാതെ എടുത്ത ഈ നടപടിയിൽ ശക്തമായി പ്രതിക്ഷേധിക്കുന്നു. ആയിരക്കണക്കിന്നു തൊഴിലാളികളും കച്ചവടക്കാരും മുഴുപട്ടിണിയിലേക്കു നയിക്കുന്ന ഈ പ്രവൃത്തി പുനപരിശോധിക്കണമെന്നു സിറ്റി സെൻട്രൽ മിഠായ് തെരുവ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു പ്രസിഡണ്ട് AVM കബീർ,
ജനറൽ സെക്രട്ടറി ഷഫീക് പട്ടാട്ട്,
എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close