
കൊച്ചി: ലോക്ക് ഡൗൺ കാലയളവിൽ ജില്ലയിലെ വളർത്തുമൃഗ വില്പനശാലകൾ, പ്രദർശന സ്ഥലങ്ങൾ തുടങ്ങിയവയിൽ സൂക്ഷിച്ചിരിക്കുന്ന പക്ഷിമൃഗാദികൾക്ക് പ്രതിദിനം ആവശ്യമായ വെള്ളവും ഭക്ഷണവും നൽകണം. ഇത്തരം കാലയളവിൽ ഈ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാതെ ഇവയ്ക്കു വേണ്ട വായുസഞ്ചാരം ഉറപ്പുവരുത്തേണ്ടതാണ്. നിർദേശങ്ങൾ പാലിക്കാതെ ഷോപ്പുകളിൽ മൃഗങ്ങളെ സൂക്ഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും പക്ഷിമൃഗാദികളെ കണ്ടുകെട്ടുകയും ചെയ്യും