BusinessGulftop news

സ്വര്‍ണം ഇനി പണം കൊടുത്ത് വാങ്ങാന്‍ പാടില്ല..പുതിയ നിയമവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പണം കൊടുത്ത് സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്.ഇടപാടുകളില്‍ സുതാര്യത കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കുവൈത്ത് ഭരണകൂടം നടപ്പാക്കിയത്. പല മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനികളും വ്യവസായ സംരംഭങ്ങളും പണം കൊടുത്ത് ബിസിനസ് നടത്തരുത് എന്നാണ് നിര്‍ദേശം. അതില്‍ സ്വര്‍ണം, അമൂല്യ കല്ലുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടും.വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തിന്റെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ സ്വര്‍ണത്തിന്റെ ഇടപാടുകളും ഉള്‍പ്പെടും. പണം കൊടുത്ത് സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും സാധിക്കില്ല. പകരം ഡിജിറ്റല്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള മറ്റു രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഉപയോഗിക്കേണ്ടത്. കുവൈത്ത് കേന്ദ്ര ബാങ്ക് അംഗീകരിച്ച മറ്റു ഇടപാടുകളാണ് സ്വീകരിക്കേണ്ടത് എന്നും നിയമത്തില്‍ പറയുന്നു.
നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങല്‍ അടച്ചുപൂട്ടും. അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. നിയമപ്രകാരമുള്ള പിഴ ചുമത്തലിന് ശേഷമായിരിക്കും ഈ നടപടികള്‍.

more news:ആവേശമായി സെൻ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂൾ ഇൻ്റർ സ്‌കൂൾ സ്‌പോർട്സ് മീറ്റ്.

നിയമവിരുദ്ധമായ വഴിയില്‍ പണമിടപാട് നടക്കുന്നത് തടയാനും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈകൊണ്ടത്.അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്ന ലോഹമാണ് സ്വര്‍ണം.ദിനേന എന്നോണം കോടികളുടെ സ്വര്‍ണ ഇടപാടാണ് നടക്കുന്നത്. വില കൂടിയതൊന്നും സ്വര്‍ണത്തിന്റെ വാങ്ങലുകള്‍ക്കും വില്‍പ്പനയ്ക്കും കോട്ടം തട്ടിച്ചിട്ടില്ല. വാങ്ങുന്ന ചില രീതികളില്‍ മാറ്റം വന്നിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.24 കാരറ്റിലാണ് ലോകത്ത് സ്വര്‍ണവില്‍പ്പന പ്രധാനമായും നടക്കുന്നത്. ആഭരണങ്ങള്‍, കോയിന്‍, ബാര്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയിലാണ് സാധാരണ നടക്കുന്ന സ്വര്‍ണ ഇടപാടുകള്‍.നേരത്തെ ആഭരണം മാത്രമായിരുന്നു സ്വര്‍ണത്തില്‍ വില്‍പ്പന നടന്നിരുന്നത്.അടുത്ത കാലത്തായി ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്നവര്‍ കൂടി വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close